സന്നാഹ മത്സരം; ശ്രീലങ്കയെ സിംബാവെ അട്ടിമറിച്ചു

ലോകകപ്പ് സന്നാഹമത്സരത്തിൽ കരുത്തരായ ശ്രീലങ്കയെ സിംബാബ്വേ അട്ടിമറിച്ചു. ഏഴു വിക്കറ്റുകൾക്കായിരുന്നു സിംബാബ്വേയുടെ മുൻ ലോകചാമ്പ്യന്മാരെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്ക 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തപ്പോൾ ഹാമിൽട്ടൺ മാസകഡ്സയുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ സിംബാബ്വെ 45.2 ഓവറിൽ ലക്ഷ്യം മറികടന്നു. സ്കോർ: ശ്രീലങ്ക 50 ഓവറിൽ എട്ടിന് 279, സിംബാബ്വെ 45.2 ഓവറിൽ 281/3.
 | 

സന്നാഹ മത്സരം; ശ്രീലങ്കയെ സിംബാവെ അട്ടിമറിച്ചു
ലോകകപ്പ് സന്നാഹമത്സരത്തിൽ കരുത്തരായ ശ്രീലങ്കയെ സിംബാബ്‌വേ അട്ടിമറിച്ചു. ഏഴു വിക്കറ്റുകൾക്കായിരുന്നു സിംബാബ്‌വേയുടെ മുൻ ലോകചാമ്പ്യന്മാരെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്ക 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തപ്പോൾ ഹാമിൽട്ടൺ മാസകഡ്‌സയുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ സിംബാബ്‌വെ 45.2 ഓവറിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: ശ്രീലങ്ക 50 ഓവറിൽ എട്ടിന് 279, സിംബാബ്‌വെ 45.2 ഓവറിൽ 281/3.

119 പന്തിൽ നിന്നും 117 റൺസെടുത്ത മസകഡ്‌സയുടെയും ബ്രണ്ടൻ ടെയ്‌ലർ (63), വില്യംസ് (51) എന്നിവരുടെയും ബാറ്റിംഗ് കരുത്താണ് 28 പന്ത് ബാക്കി നിൽക്കെ സിംബാബ്‌വേയെ വിജയത്തിലെത്തിച്ചത്. ഏഴാം ഓവറിൽ ഒത്തുചേർന്ന മസകഡ്‌സെയും ടെയ്‌ലറും ചേർന്ന് 126 പന്തുകളിൽ നിന്ന് 127 റൺസെടുത്തു. ലോകകപ്പിന്റെ ഉദ്ഘാടന ദിവസം ആതിഥേയരായ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ലങ്കയ്ക്ക് തോൽവി കനത്ത തിരിച്ചടിയായി. 14ന് വെല്ലിംഗ്ടണിലാണ് ലങ്ക ന്യൂസിലൻഡിനെ നേരിടുന്നത്.