അച്ഛന് ആവേശം പകരാന്‍ സിവ ഐപിഎല്‍ വേദിയില്‍

ചെന്നൈ സൂപ്പര്കിംഗ്സിന്റെ ഡ്രസിംഗ് റൂമില് നിന്നുളള മകള് സിവയുടെ ചിത്രം എം.എസ്.ധോണി ട്വീറ്റ് ചെയ്തു. ആദ്യമായാണ് മകള് അച്ഛന്റെ കളി കാണാനെത്തുന്നത്. റോയല് ചലഞ്ചേഴ്സിനെതിരെ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് നടന്ന കളി കാണാനാണ് സിവ എത്തിയത്.
 | 

അച്ഛന് ആവേശം പകരാന്‍ സിവ ഐപിഎല്‍ വേദിയില്‍

ബംഗളൂരു: ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഡ്രസിംഗ് റൂമില്‍ നിന്നുളള മകള്‍ സിവയുടെ ചിത്രം എം.എസ്.ധോണി ട്വീറ്റ് ചെയ്തു. ആദ്യമായാണ് മകള്‍ അച്ഛന്റെ കളി കാണാനെത്തുന്നത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കളി കാണാനാണ് സിവ എത്തിയത്.

കളിയ്ക്ക് ശേഷമാണ് മകള്‍ ഡ്രസിംഗ് റൂമില്‍ എത്തിയ പടം ധോണി ട്വീറ്റ് ചെയ്തത്. സിവ ആദ്യമായി ടീമിനൊപ്പം എത്തിയതിന്റെ ആവേശം മുഴുവനുമുണ്ട് ധോണിയുടെ ട്വീറ്റില്‍.

ഫെബ്രുവരിയില്‍ മകള്‍ ജനിച്ച ശേഷം തന്റെ ജീവിതം ആകെ മാറിയതായും ധോണി കുറിച്ചിരുന്നു. ഒരു കുഞ്ഞിന്റെ ചിരിയ്ക്ക് നിങ്ങളെ ആകെ മാറ്റാനുളള കഴിവുണ്ട്. ലോകകപ്പിന് ഒരാഴ്ച മുമ്പാണ് ധോണി അച്ഛനായത്. എന്നാല്‍ പരിശീലനത്തിരക്ക് കാരണം കുഞ്ഞിനെ കാണാനായില്ല.

അത് ഏറെ പ്രയാസം അനുഭവിച്ച സമയമായിരുന്നെന്നും ധോണി പറയുന്നു. ഞാന്‍ രാജ്യത്തിന് വേണ്ടിയാണോ അതോ ടീമുകള്‍ക്ക് വേണ്ടിയാണോ കളിയ്ക്കുന്നത് എന്നൊന്നും അവള്‍ക്കറിയേണ്ട, അവള്‍ക്ക് കരഞ്ഞാല്‍ മാത്രം മതി. ഇത് ഒരു വേറിട്ട നല്ല അനുഭവമാണ് ധോണി പറയുന്നു.