വിൻഡീസ് ടീമിന് പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം
കൊച്ചിയിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനം ഉപേക്ഷിക്കാതിരിക്കാനായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ പണം നൽകിയെന്ന ആരോപണത്തിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കെ.സി.എ ഭാരവാഹികളിൽ നിന്നും ആദായ നികുതി വകുപ്പ് വിവരങ്ങൾ തേടി. കൊച്ചിയിൽ കളിക്കാൻ വിൻഡീസ് ക്രിക്കറ്റ് ടീമിന് പണം നൽകിയിട്ടില്ലെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു.
Oct 18, 2014, 12:55 IST
|
കൊച്ചി: കൊച്ചിയിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനം ഉപേക്ഷിക്കാതിരിക്കാനായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ പണം നൽകിയെന്ന ആരോപണത്തിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കെ.സി.എ ഭാരവാഹികളിൽ നിന്നും ആദായ നികുതി വകുപ്പ് വിവരങ്ങൾ തേടി. കൊച്ചിയിൽ കളിക്കാൻ വിൻഡീസ് ക്രിക്കറ്റ് ടീമിന് പണം നൽകിയിട്ടില്ലെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു.
പ്രതിഫല തർക്കത്തെ തുടർന്ന് കൊച്ചി ഏകദിനത്തിൽ നിന്ന പിൻമാറുമെന്ന് വിൻഡീസ് താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബി.സി.സി.ഐയുമായുള്ള ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിക്കപ്പെടുകയും ഏകദിന മത്സരം നടക്കുകയും ചെയ്തിരുന്നു.