ഫോട്ടോഷോപ്പിന് 25 വയസ്സ്

അഡോബ് ഫോട്ടോഷോപ്പ് പിറവിയെടുത്തിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. 1990 ഫെബ്രുവരിയിലാണ് അഡോബ് ആദ്യമായി ഫോട്ടോഷോപ്പ് പുറത്തിറക്കുന്നത്. തോമസ് നോൾ, ജോൺ നോൾ എന്നീ സഹോദരന്മാർ അവരുടെ പിതാവായ ഗ്ലെൻ നോളിന്റെ 64 കെ.ബി മാക് കമ്പ്യൂട്ടറിൽ നടത്തിയ ശ്രമങ്ങളാണ് ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം.
 | 

പ്രോഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഫോട്ടോ എഡിറ്റിങ്ങിലുള്ള ജോണിന്റെ കഴിവും ഏകീകരിച്ചു. 1987ൽ ഗ്രെയ്‌സ്‌കെയിൽ ചിത്രങ്ങൾ ശരിയായി പ്രദർശിപ്പിക്കാനുള്ള സബ് റൂട്ടിൻ എഴുതിയുണ്ടാക്കി. കൂടുതൽ സബ് റൂട്ടിനുകൾ എഴുതി ‘ഡിസ്‌പ്ലേ’ എന്ന പേരിൽ ആദ്യ രൂപം ഉണ്ടാക്കിയെടുത്തു.

തുടർന്ന് 1988ൽ ഇമേജ് പ്രൊ എന്ന പേരിൽ ആപ്ലിക്കേഷൻ ഉണ്ടാക്കി. എന്നാൽ അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്‌വെയറിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. അവസാനം ബാർനി സ്‌കാൻ എന്ന കമ്പനി അവരുടെ സ്‌കാനറിനൊപ്പം ഫോട്ടോഷോപ്പ് താൽക്കാലികമായി നൽകാൻ തീരുമാനിച്ചു. അതും വെറും 200 കോപ്പികൾ മാത്രമായിരുന്നു.

1988 സെപ്റ്റംബറിൽ ജോൺ, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പിൽ തന്റെ സോഫറ്റ്‌വെയർ പ്രദർശിപ്പിച്ചു. തുടർന്ന് നോൾ സഹോദരന്മാർ അഡോബിയുമായി ഉടമ്പടിയിലെത്തി. പത്തു മാസങ്ങൾക്കു ശേഷം 1990 ഫെബ്രുവരിയിൽ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.

ആദ്യത്തെ ഫോട്ടോഷോപ്പ് ഡെമോ കാണാം.