കേരളത്തില്‍ 4ജി അടുത്തമാസം മുതല്‍

കേരളത്തില് അടുത്ത മാസം മുതല് 4ജി സേവനങ്ങള് നല്കാന് എയര്ടെല് തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തില് കൊച്ചിയില് മാത്രമായിരിക്കും സേവനം ലഭ്യമാകുന്നത്. നിലവലിള്ള 3 ജി ഉപഭോക്താക്കള്ക്കും പുതിയ ഉപഭോക്താക്കള്ക്കും സേവനം ലഭ്യമാകും. 3 ജി ഉപയോഗിക്കുന്നവര്ക്ക് 4ജിയിലേക്ക് മാറാനുള്ള അവസരമുണ്ടെന്ന് കാണിച്ച് കമ്പനി മെസേജുകള് അയച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് നിരക്കുകളില് തന്നെയാണ് 4 ജി ലഭിക്കുന്നതെന്നാണ് റിപ്പോര്ട്ട്.
 | 
കേരളത്തില്‍ 4ജി അടുത്തമാസം മുതല്‍

കൊച്ചി: കേരളത്തില്‍ അടുത്ത മാസം മുതല്‍ 4ജി സേവനങ്ങള്‍ നല്‍കാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ മാത്രമായിരിക്കും സേവനം ലഭ്യമാകുന്നത്. നിലവലിള്ള 3 ജി ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകും. 3 ജി ഉപയോഗിക്കുന്നവര്‍ക്ക് 4ജിയിലേക്ക് മാറാനുള്ള അവസരമുണ്ടെന്ന് കാണിച്ച് കമ്പനി മെസേജുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് നിരക്കുകളില്‍ തന്നെയാണ് 4 ജി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ രാജ്യത്തെ 41 നഗരങ്ങളില്‍ എയര്‍ടെല്‍ 4ജി സേവനം തുടങ്ങിയിട്ടുണ്ട്. ട്രയല്‍ റണ്‍ പോലെ നടത്തുന്ന ആദ്യഘട്ടത്തിലെ ഉപയോക്താക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും 4ജി വ്യാപകമാക്കുക. കേരളത്തില്‍ രണ്ടോ മൂന്നോ നഗരങ്ങളില്‍ക്കൂടി വൈകാതെ 4ജി എത്തിക്കും.

അതിനു പിന്നാലെ റിലയന്‍സ്, ജിയോ ഇന്‍ഫോകോമിനെപ്പോലെ, 4000 രൂപ മുതല്‍ വിലയുള്ള 4ജി സ്മാര്‍ട്‌ഫോണുകള്‍ നല്‍കാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്. ഇതിനായി നിലവില്‍ സേവനം തുടങ്ങിയ നഗരങ്ങളില്‍ ഏതാനും മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്. എയര്‍ടെല്‍ ബ്രാന്‍ഡ് നാമത്തില്‍ത്തന്നെ ഫോണ്‍ ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. 4000 മുതല്‍ 12000 രൂപ നിലവാരത്തില്‍ ഫോണ്‍ എത്തിക്കാനാണു ശ്രമം.