ശരീരത്ത് ധരിക്കാവുന്ന ‘തക്കാളി’ മെഷീനുമായി ജപ്പാൻ
ടോക്കിയോ: ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ ലോകത്ത് വൻ കുതിച്ച് കയറ്റമാണ് നടക്കുന്നത്. പല കമ്പനികളും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ അതിശയിപ്പിക്കുന്നവയാണ്. ആപ്പിൾ വാച്ചിനും ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഗൂഗിൾ ഗ്ലാസിനും പിന്നാലെ ധരിക്കാൻ യോഗ്യമായ തക്കാളി മെഷീനുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിലെ ഫുഡ് കമ്പനിയായ കാഗോം. ടോക്കിയോയിൽ ഞായറാഴ്ച നടക്കുന്ന മാരത്തണിൽ പങ്കെടുക്കുന്ന അത്ലെറ്റ്സിന് വേണ്ടിയാണ് തക്കാളി മെഷീൻ നിർമ്മിച്ചിരിക്കുന്നത്.
ഒരു ചെറിയ റോബോർട്ടിന്റെ രൂപമാണ് മെഷീന്. മാരത്തണിൽ പങ്കെടുക്കുന്ന കായിക താരത്തിന്റെ തോളിൽ ഇത് ഘടിപ്പിക്കാം. കായികതാരം ഓടുന്നതിനനുസരിച്ച് ഓരോ തക്കാളിയും വായുടെ എതിർ ദിശയിൽ എത്തും. ആവശ്യപ്പെടുമ്പോൾ അടുത്തത് വന്നുകൊണ്ടിരിക്കും. ഏകദേശം 100 തക്കാളി വരെ ഇതിൽ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ‘ടോമാചൻ’ എന്നാണ് ഈ തക്കാളി മെഷീന്റെ പേര്. 3 കിലോയാണ് ഇതിന്റെ ഭാരം. തക്കാളിയിൽ അമിത അളവിൽ പോഷകം അടങ്ങിയിരിക്കുന്നത് കൊണ്ടാണ് തക്കാളി തെരഞ്ഞെടുക്കാൻ കാരണമെന്ന് കമ്പനി അധികൃതർ പറയുന്നു.