ആൻഡ്രോയിഡ് നിയന്ത്രിക്കും കുട്ടി കാർ

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി റിമോൾട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന ആൻഡ്രോയിഡ് കാറുമായി സൗത്ത് കൊറിയൻ കമ്പനി. ബ്രൂൺ എഫ് 8 എന്നാണ് ടോയ് കാറിന്റെ പേര്. ഒരു വാഹനത്തിന് അത്യാവശ്യം വേണ്ട എല്ലാ സജ്ജീകരണങ്ങളും ബ്രൂൺ എഫ് 8ൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതിലപ്പുറം കളിപ്പാട്ട വിപണിയും ആൻഡ്രോയ്ഡ് ഒ.എസ്. പരിധിയിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.
 | 

ആൻഡ്രോയിഡ് നിയന്ത്രിക്കും കുട്ടി കാർ

 

ലണ്ടൻ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി റിമോൾട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന ആൻഡ്രോയിഡ് കാറുമായി സൗത്ത് കൊറിയൻ കമ്പനി. ബ്രൂൺ എഫ് 8 എന്നാണ് ടോയ് കാറിന്റെ പേര്. ഒരു വാഹനത്തിന് അത്യാവശ്യം വേണ്ട എല്ലാ സജ്ജീകരണങ്ങളും ബ്രൂൺ എഫ് 8ൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതിലപ്പുറം കളിപ്പാട്ട വിപണിയും ആൻഡ്രോയ്ഡ് ഒ.എസ്. പരിധിയിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.

ബ്ലൂടൂത്ത് സഹായത്താലാണ് റിമോൾട്ട് കൺട്രോൾ പ്രവർത്തിക്കുന്നത്. എൽ.ഇ.ഡി ഹെഡ് ലൈറ്റുകളും ഒരു ഫുൾ ടച്ച് സ്‌ക്രീനും കാറിലുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്ത മോട്ടോറാണ് കാറിന്റെ പ്രധാന യന്ത്രഭാഗം. ഒരു മണിക്കൂറിൽ 14 കിലോ മീറ്റർ വേഗത്തിൽ ഈ കുഞ്ഞൻ കാർ പായും.

കുട്ടികൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും വാഹനത്തിലുണ്ട്. അതിൽ എടുത്ത് പറയേണ്ടത് സീറ്റിന്റെ സജ്ജീകരണം തന്നെയാണ്. വാഹനത്തിൽ നിന്നും കുട്ടികൾ തെറിച്ച് പോകാതിരിക്കുന്നതിന് കുഴിഞ്ഞ സീറ്റാണ് (ബക്കറ്റ് സീറ്റ്) ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ നാല് ഭാഗത്ത് നിന്നും സംരക്ഷണ കവചവും കാറിലുണ്ട്.

പരുക്കൻ കളി സ്ഥലങ്ങളിലൂടെ അപകടമില്ലാതെ വേഗത്തിൽ പോകാൻ കാറിന് സാധിക്കും. വീലുകൾക്കിടയിൽ ഘടിപ്പിച്ചിരിക്കുന്ന ഗ്യാസ് ഷോക്ക് അബ്‌സോർബേഴ്‌സ് വാഹനത്തിന്റെ കുലുക്കം കുറയ്ക്കാൻ സഹായിക്കുന്നു. 63,343 രൂപയാണ് ഈ കുഞ്ഞൻ കാറിന്റെ വില.