ഫേസ്ബുക്ക് മെസഞ്ചറിന്റെ ഡൂഡിൽ ഡ്രോ എത്തി

സമൂഹ മാധ്യമരംഗത്തെ അതികായരായ ഫേസ്ബുക്ക് തങ്ങളുടെ ആദ്യ ഗെയിം പുറത്തിറക്കി. ഡൂഡിൽ ഡ്രോയെന്നാണ് ഫേസ് ബുക്ക് മെസഞ്ചറിലെ ആദ്യ ഗെയിമിന്റെ പേര്.
 | 
ഫേസ്ബുക്ക് മെസഞ്ചറിന്റെ ഡൂഡിൽ ഡ്രോ എത്തി

 

ന്യൂഡൽഹി: സമൂഹ മാധ്യമരംഗത്തെ അതികായരായ ഫേസ്ബുക്ക് തങ്ങളുടെ ആദ്യ ഗെയിം പുറത്തിറക്കി. ഡൂഡിൽ ഡ്രോയെന്നാണ് ഫേസ് ബുക്ക് മെസഞ്ചറിലെ ആദ്യ ഗെയിമിന്റെ പേര്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുക എന്നതാണ് പുത്തൻ ഗെയിമിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മെസഞ്ചറിൽ ഗെയിമിനായുളള ആപ്പ് വികസിപ്പിച്ചത്.

ഐഒഎസിലും ആൻഡ്രോയിഡിലും ഡൂഡിൾ ഡ്രോ ലഭ്യമാകും. ഡൂഡിൾ ഡ്രോ ലഭിക്കാനായി മോർ ബട്ടണിൽ ക്ലിക് ചെയ്യുകയേ വേണ്ടൂ.