ഇയർ ഇൻ റിവ്യൂ: ഫേസ്ബുക്ക് മാപ്പ് പറഞ്ഞു

2014ലെ ചിത്രങ്ങൾ കൂട്ടിയിണക്കി ഫേസ്ബുക്ക് അവതരിപ്പിച്ച ഇയർ ഇൻ റിവ്യൂയിൽ കമ്പനിയുടെ ഖേദ പ്രകടനം. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ചിലർക്ക് ഇയർ ഇൻ റിവ്യൂ ലഭിച്ചത്. തുടർന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കളോട് മാപ്പു പറഞ്ഞത്. എഴുത്തുകാരൻ എറിക്ക് മെയറിന്റെ പോസ്റ്റിലാണ് ഫേസ്ബുക്ക് ഖേദം പ്രകടിപ്പിച്ചത്.
 | 

ഇയർ ഇൻ റിവ്യൂ: ഫേസ്ബുക്ക് മാപ്പ് പറഞ്ഞു
ന്യൂയോർക്ക്:
2014ലെ ചിത്രങ്ങൾ കൂട്ടിയിണക്കി ഫേസ്ബുക്ക് അവതരിപ്പിച്ച ഇയർ ഇൻ റിവ്യൂയിൽ കമ്പനിയുടെ ഖേദ പ്രകടനം. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ചിലർക്ക് ഇയർ ഇൻ റിവ്യൂ ലഭിച്ചത്. തുടർന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കളോട് മാപ്പു പറഞ്ഞത്. എഴുത്തുകാരൻ എറിക്ക് മെയറിന്റെ പോസ്റ്റിലാണ് ഫേസ്ബുക്ക് ഖേദം പ്രകടിപ്പിച്ചത്.

എറിക്കിനെ ഇയർ ഇൻ റിവ്യൂ ഓർമ്മപ്പെടുത്തിയത് മസ്തിഷ്‌കാർബുദം ബാധിച്ച് മരിച്ച സ്വന്തം മകളെകുറിച്ചാണ്. റിവ്യൂവിൽ മകളുടെ ചിരിക്കുന്ന ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് തനിക്ക് ദു:ഖം നിറഞ്ഞ ഓർമ്മകളാണ് സമ്മാനിച്ചതെന്നാണ് എറിക്ക് പോസ്റ്റിൽ പറഞ്ഞത്.

തുടർന്ന് പോസ്റ്റിന് മറുപടിയായി ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജർ ജൊനാഥൻ ഗെല്ലർ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ഇയർ ഇൻ റിവ്യൂ ആപ്ലിക്കേഷൻ അവതരിപ്പിച്ച ടെക്‌നിക്കൽ ടീം അതിന്റെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മരണം ഓർമ്മിപ്പിച്ച് ഇയർ ഇൻ റിവ്യൂ ദുഖിപ്പിച്ചവരുടെ ആശങ്കകൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.