നിങ്ങൾ സദാചാര ഗുണ്ടയാണോ? അറിയാം ഫേസ്ബുക്ക് ആപ്പിലൂടെ

മനുഷ്യരുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സദാചാരവാദിയെ തിരിച്ചറിയാൻ ഒരു ഫേസ്ബുക്ക് ആപ്പ്. പത്ത് ചോദ്യങ്ങൾക്ക് നമ്മൾ നൽകുന്ന മറുപടി അനുസരിച്ചായിരിക്കും ആപ്പ് നമ്മുടെ സദാചാരത്തെ പുറത്ത് കാണിക്കുക.
 | 
നിങ്ങൾ സദാചാര ഗുണ്ടയാണോ? അറിയാം ഫേസ്ബുക്ക് ആപ്പിലൂടെ

കോഴിക്കോട്: മനുഷ്യരുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സദാചാരവാദിയെ തിരിച്ചറിയാൻ ഒരു ഫേസ്ബുക്ക് ആപ്പ്. പത്ത് ചോദ്യങ്ങൾക്ക് നമ്മൾ നൽകുന്ന മറുപടി അനുസരിച്ചായിരിക്കും ആപ്പ് നമ്മുടെ സദാചാരത്തെ പുറത്ത് കാണിക്കുക.

1. ‘പരസ്പരം ചുംബിക്കാൻ നമ്മുക്ക് അവകാശമുണ്ട്, ചുംബിക്കാതിരിക്കാനും. എന്നാൽ നിങ്ങൾ എന്റെ കൺമുന്നിൽ മുമ്പിൽ വച്ച് ചുംബിക്കരുത് എന്ന് പറയുവാൻ എനിക്ക് ഒരുവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ അതാണ് മാന്യത’ മോഹൻലാലിന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

2. ഒറ്റയ്ക്ക് ഒരു സ്ത്രീ താമസിക്കുന്ന നിങ്ങളുടെ അടുത്ത വീട്ടിലേക്കു രാത്രി ഒരാൾ കയറി പോകുന്നത് കണ്ടാൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും?

3. നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങൾ എത്രത്തോളം സ്വാതന്ത്ര്യം കൊടുക്കാറുണ്ട്?

തുടങ്ങിയ പത്ത് ചോദ്യങ്ങൾക്ക് നൽകുന്ന മറുപടിക്ക് അനുസരിച്ചായിരിക്കും ആപ്പ് നമ്മളിലെ സദാചാരവാദിയെ വിലയിരുത്തുക.

ആപ്പിലേക്കുള്ള ലിങ്ക്‌