ഗൂഗിൾ ക്രോം ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

 | 
crom

ഗൂഗിൾ ക്രോം ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഗൂഗിൾ ക്രോമിൽ പിഴവുകൾ കണ്ടെത്തിയിരുന്നു. ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് സൈബർ ആക്രമകാരികൾക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിൾ ക്രോമിലെ പുതിയ പിഴവ്. ഗൂഗിൾ ക്രോം ഡെസ്‌ക്ടോപ്പ് പതിപ്പിന്റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്. ഈ ഗുരുതരമായ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. അതിനാൽ ഉപയോക്താക്കൾ അടിയന്തരമായി ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്യണം.