ഗൂഗിൾ ക്രോംകാസ്റ്റ് നാളെ ഇന്ത്യയിൽ

വളരെക്കാലമായി കാത്തിരിക്കുന്ന ഗൂഗിൾ ക്രോംകാസ്റ്റ് നാളെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. എച്ച്.ഡി.ടി.വി.യെ എച്ച്.ഡി.എം.ഐ വഴി കണക്ട് ചെയ്ത് അതുവഴി യൂസർമാരുടെ ഫോണുകൾ, ടാബ്ലറ്റ് അല്ലെങ്കിൽ ലാപ്ടോപ്പിലെ കണ്ടന്റുകളെ ടിവിയിലേക്ക് സ്ട്രീം ചെയ്യാൻ സഹായിക്കുന്ന ഉപകരണമാണിത്. ഇ-കോമേഴ്സ് വെബ്സൈറ്റായ സ്നാപ് ഡീലിലൂടെയാണിത് ലഭ്യമാകുന്നത്. 2999 രൂപയാണ് വില.
 | 

ഗൂഗിൾ ക്രോംകാസ്റ്റ് നാളെ ഇന്ത്യയിൽ
വളരെക്കാലമായി കാത്തിരിക്കുന്ന ഗൂഗിൾ ക്രോംകാസ്റ്റ് നാളെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. എച്ച്.ഡി.ടി.വി.യെ എച്ച്.ഡി.എം.ഐ വഴി കണക്ട് ചെയ്ത് അതുവഴി യൂസർമാരുടെ ഫോണുകൾ, ടാബ്ലറ്റ് അല്ലെങ്കിൽ ലാപ്‌ടോപ്പിലെ കണ്ടന്റുകളെ ടിവിയിലേക്ക് സ്ട്രീം ചെയ്യാൻ സഹായിക്കുന്ന ഉപകരണമാണിത്. ഇ-കോമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ് ഡീലിലൂടെയാണിത് ലഭ്യമാകുന്നത്. 2999 രൂപയാണ് വില.

ഡിസംബർ പത്തിനാണിതിന്റെ  വിൽപന ആരംഭിക്കുന്നത്. എയർടെൽ, സ്‌നാപ്ഡീൽ എന്നിവയുമായി ചേർന്നാണ് ഗൂഗിൾ ഇന്ത്യ ഈ ക്രോംകാസ്റ്റ് ഇന്ത്യയിലെത്തിക്കുന്നത്. ഗൂഗിൾ ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായി രാജൻ ആനന്ദനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

രണ്ടിഞ്ചുള്ള ക്രോംകാസ്റ്റിലൂടെ യൂസർമാരുടെ വ്യത്യസ്ത ഡിവൈസുകളിലുള്ള കണ്ടന്റുകളെ ടിവിയിലെത്തിക്കാൻ സാധിക്കുന്നു. ഇതിനായി ക്രോംകാസ്റ്റ് ഡോംഗിളിനെ എച്ച്ഡിടിവിയുമായി ബന്ധിപ്പിക്കുകയാണാദ്യം ചെയ്യേണ്ടത.് തുടർന്ന് സ്മാർട്ട് ഫോൺ, ടാബ്ലറ്റ് തുടങ്ങിയ ഡിവൈസുകളിലുള്ള കണ്ടന്റുകളെ ടിവിയിലേക്ക് സ്ട്രീം ചെയ്യണം.

ക്രോംകാസ്റ്റിലൂടെ ഫോൺ, ടാബ്ലറ്റ് അല്ലെങ്കിൽ ലാപ്‌ടോപ്പ്  തുടങ്ങിയവ ബ്രൗസ് ചെയ്യാനും ആ കണ്ടന്റുകളെ ടിവിയിലേക്ക് കാസ്റ്റ് ചെയ്യാനും കഴിയുന്നു. ഇതിലൂടെ അവ പ്ലേ ചെയ്യാനും പോസ് ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും സാധിക്കും. കണ്ടന്റ് സ്ട്രീമിംഗിനൊപ്പം ഇമെയിൽ അയക്കാനും വെബ് സർഫ് ചെയ്യാനുമാവും. ഈ സമയത്ത് ടിവി സ്‌ക്രീനിലുള്ളവ നമുക്ക് കാണാനും വഴിയൊരുങ്ങും.