ഗൂഗിൾ പരിഭാഷയിൽ ഇനി മലയാളവും
ഗൂഗിളിന്റെ പരിഭാഷാ സംവിധാനത്തിൽ ഇനി മലയാളവും ലഭ്യമാകും. മലയാളം, ബർമീസ് എന്നിവയടക്കം പത്തോളം ഭാഷകൾ ഉൾപ്പെടുത്തിയാണ് ഗൂഗിൾ ട്രാൻസിലേറ്റർ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
Dec 12, 2014, 10:58 IST
| 
കൊച്ചി: ഗൂഗിളിന്റെ പരിഭാഷാ സംവിധാനത്തിൽ ഇനി മലയാളവും ലഭ്യമാകും. മലയാളം, ബർമീസ് എന്നിവയടക്കം പത്തോളം ഭാഷകൾ ഉൾപ്പെടുത്തിയാണ് ഗൂഗിൾ ട്രാൻസിലേറ്റർ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ പരിഭാഷാ വെബ്‌സൈറ്റിൽ (www.translate.google.com) ഇനി മലയാളത്തിൽ നിന്ന് മറ്റു വിവിധ ഭാഷകളിലേക്കും തിരിച്ചും മൊഴിമാറ്റം ചെയ്യാനുള്ള സംവിധാനം ലഭ്യമാണ്. ഇതോടെ ഈ സംവിധാനത്തിന് കീഴിൽ പത്ത് ഇന്ത്യൻ ഭാഷകളായിക്കഴിഞ്ഞു.
ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മാറാത്തി, പഞ്ചാബി, ഉർദു എന്നീ ഇന്ത്യൻ ഭാഷകളിൽ ഗൂഗിൾ പരിഭാഷ നേരത്തെ ലഭ്യമാണ്. ഇംഗ്ലീഷ്, ചൈനീസ്, അറബിക്, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും പരിഭാഷ സേവനം ലഭ്യമാകും.