എച്ച്ടിസിയുടെ ഹിമ അടുത്ത മാർച്ചിൽ

എച്ച്ടിസിയുടെ അടുത്ത ഫഌഗ്ഷിപ്പ് ഫോണായ ഹിമ അടുത്ത മാർച്ചിൽ പുറത്തിറങ്ങും. upleaks എന്ന ഓൺലൈൻ മാധ്യമമാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. നിലവിൽ ഹിമ ലാബിൽ ടെസ്റ്റിലാണെന്നും മാർച്ച് മുതൽ യുഎസിലെ എല്ലാ പ്രധാനപ്പെട്ട കാരിയർമാരിലൂടെയും ഫോൺ ലഭിക്കും. തായ്വാൻ കമ്പനി എംഡബ്ല്യൂസിയിൽ കുറച്ച് ഡിസയർ ഹാൻഡ്സെറ്റുകൾ ലോഞ്ച് ചെയ്യുമെന്നും ട്വീറ്റുകളിൽ വ്യക്തമാക്കുന്നു.
 | 

എച്ച്ടിസിയുടെ ഹിമ അടുത്ത മാർച്ചിൽ
എച്ച്ടിസിയുടെ അടുത്ത ഫഌഗ്ഷിപ്പ് ഫോണായ ഹിമ അടുത്ത മാർച്ചിൽ പുറത്തിറങ്ങും. upleaks എന്ന ഓൺലൈൻ മാധ്യമമാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. നിലവിൽ ഹിമ ലാബിൽ ടെസ്റ്റിലാണെന്നും മാർച്ച് മുതൽ യുഎസിലെ എല്ലാ പ്രധാനപ്പെട്ട കാരിയർമാരിലൂടെയും ഫോൺ ലഭിക്കും. തായ്‌വാൻ കമ്പനി എംഡബ്ല്യൂസിയിൽ കുറച്ച് ഡിസയർ ഹാൻഡ്‌സെറ്റുകൾ ലോഞ്ച് ചെയ്യുമെന്നും ട്വീറ്റുകളിൽ വ്യക്തമാക്കുന്നു.

ഹിമയ്ക്ക് പുറമെ ഫ്‌ലാഗ്ഷിപ്പ് ഫോണുകളുടെ ചെലവ് കുറഞ്ഞ വേർഷനുകൾ പുറത്തിറക്കാനും എച്ച്ടിസി ആലോചിക്കുന്നുണ്ട്. എച്ച്ടിസി വൺ (ഇ 8) പോലുള്ള ഹിമ എയ്‌സ് അത്തരത്തിലുള്ള ഒരു ഫോണാണ്. ഹിമ എയ്‌സ് ചൈനയിലായിരിക്കും ആദ്യം ലോഞ്ച് ചെയ്യുക. അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 2 ഡിഗാഹെർട്‌സുള്ള 4 കോർസ് പ്ലസ് 1.5 ജിഗാഹെർട്‌സ് 4 കോർസ് 64 ബിറ്റ് സ്‌നാപ്ഡ്രാഗൻ 810 പ്രൊസസ്സർ, എൽടിഇ കാറ്റ് 6 കണക്ടിവിറ്റി, 3ജിബി റാം, 20.7 മെഗാപിക്‌സൽ റിയർ ക്യാമറ, 2840 എംഎച്ച് ബാറ്ററി, എന്നിവ ഹിമയുടെ ചില പ്രത്യേകതകളാണ്. ഇതിന് പുറമെ 13 മെഗാപിക്‌സൽ അല്ലെങ്കിൽ 4 മെഗാപിക്‌സലുള്ള അൾട്രാ ഫ്രന്റ് ക്യാമറയുമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. സെൻസ് 7.0 UI. സഹിതം ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പിലും റൺ ചെയ്യാൻ ഹിമയ്ക്കാവും.