ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ചിപ്പുമായി ഐ.ബി.എം; മുടിയിഴകളേക്കാൾ ചെറുത്

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ചിപ്പുമായി ഐ.ബി.എം രംഗത്ത്. ഏഴ് നാനോ മീറ്റർ മാത്രം വലിപ്പമുള്ളതാണ് ഈ ചിപ്പ്. അതായത് മനുഷ്യന്റെ മുടിയിഴകളേക്കാൾ കനം കുറവ്. 10,000 നാനോ മീറ്ററുകൾ ചേർന്നെങ്കിൽ മാത്രമേ ഒരു മുടി നാരിഴയുടെ വലിപ്പം കിട്ടൂ. എസ്.യു.എൻ.വൈ. പോളിടെക്നിക് എന്ന സ്ഥാപനവുമായി ചേർന്നാണ് ഐ.ബി.എം പുതിയ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്.
 | 
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ചിപ്പുമായി ഐ.ബി.എം; മുടിയിഴകളേക്കാൾ ചെറുത്

 

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ചിപ്പുമായി ഐ.ബി.എം രംഗത്ത്. ഏഴ് നാനോ മീറ്റർ മാത്രം വലിപ്പമുള്ളതാണ് ഈ ചിപ്പ്. അതായത് മനുഷ്യന്റെ മുടിയിഴകളേക്കാൾ കനം കുറവ്. 10,000 നാനോ മീറ്ററുകൾ ചേർന്നെങ്കിൽ മാത്രമേ ഒരു മുടി നാരിഴയുടെ വലിപ്പം കിട്ടൂ. എസ്.യു.എൻ.വൈ. പോളിടെക്‌നിക് എന്ന സ്ഥാപനവുമായി ചേർന്നാണ് ഐ.ബി.എം പുതിയ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്.

സെർവറുകളിൽ ഉപയോഗിക്കുന്ന 22 നാനോമീറ്ററും 14 നാനോമീറ്ററും ഉള്ള ചിപ്പുകളാണ് നിലവിൽ ഈ ഗണത്തിലെ ഏറ്റവും ചെറുത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച പുതിയ 7 നാനോമീറ്റർ ചിപ്പ് എപ്പോൾ വിപണിയിലെത്തും എന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ചിപ്പുമായി ഐ.ബി.എം; മുടിയിഴകളേക്കാൾ ചെറുത്