എലുഗ 1; പാനസോണിക്കിന്റെ പുതിയ ഫോൺ

പാനസോണിക്് അവരുടെ എലുഗ സീരീസിൽ ഒരു പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി. ഡ്യൂവൽ സിം (ജിഎസ്എം + ജിഎസ്എം) ഫെസിലിറ്റിയുള്ള ഈ ഫോൺ ആൻഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ഇഞ്ച് എച്ച്ഡി (720 x 1280 പിക്സൽ) ഐപിഎസ് ഡിസ്പ്ലേയുള്ള ഇതിന് കമ്പനി റൈസ്ഡ് കർവ് ഡിസ്പ്ലേ പാനലും ഏർപ്പെടുത്തിയിരിക്കുന്നു.
 | 

എലുഗ 1; പാനസോണിക്കിന്റെ പുതിയ ഫോൺ
പാനസോണിക് അവരുടെ എലുഗ സീരീസിൽ ഒരു പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി. ഡ്യൂവൽ സിം (ജിഎസ്എം + ജിഎസ്എം)  ഫെസിലിറ്റിയുള്ള ഈ ഫോൺ ആൻഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ഇഞ്ച് എച്ച്ഡി (720 x 1280 പിക്‌സൽ)  ഐപിഎസ് ഡിസ്‌പ്ലേയുള്ള ഇതിന് കമ്പനി റൈസ്ഡ് കർവ് ഡിസ്‌പ്ലേ പാനലും ഏർപ്പെടുത്തിയിരിക്കുന്നു. വിവിധ ആംഗിളുകളിൽ നിന്നുള്ള കാഴ്ച കൂടുതൽ വ്യക്തമാക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.3 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രൊസസറാണിതിന് കരുത്ത് പകരുന്നത്. ഇതിന് 1 ജിബി റാമുമുണ്ട്.

എൽഇഡി ഫഌഷ് സഹിതമുള്ള 8 എംപി ഓട്ടോഫോക്കസ് റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രന്റ് ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്്. 1080 പി (ഫുൾ എച്ച്ഡി) വീഡിയോ റെക്കോർഡിംഗും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. 8 ജിബി ബിൽറ്റ് ഇൻ സ്‌റ്റോറേജുള്ള ഈ ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബി വരെ എക്‌സ്പാൻഡ്് ചെയ്യാൻ സാധിക്കും. ബ്ലൂടൂത്ത്, വൈ-ഫൈ, എജിപിഎസ്, ജിപിആർഎസ്/  ഇഡിജിഇ, മൈക്രോയുഎസ്ബി, 3ജി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. 2000 എംഎഎച്ച് ബാറ്ററിയാണ് എലുഗ 1ൽ ഉള്ളത്. 9490 രൂപയാണ് വില.