സ്പൈസിന്റെ എംഐ549 സ്മാർട്ട്ഫോണുകൾ വരുന്നു
ആപ്പിളിന്റെ ഐഫോൺ 6 പ്ലസ് ഫോണുകളാൽ പ്രചോദിതമായി സ്പൈസ് ഇറക്കുന്ന പുതിയ സ്മാർട്ട്ഫോണാണ് എംഐ549. ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് ഡ്യുവൽ സിം ഫെസിലിറ്റിയുണ്ട്. 5.5 ഇഞ്ചി ഫുൾ എച്ച്ഡി (1080 ഇന്റു 1920 പിക്സൽസ്) ഡിസ്പ്ലേയുള്ള ഈ ഫോണിന് കരുത്ത് പകരുന്നത് 1.3 ജിഗാഹെർട്സ് ക്വാഡ് കോർ പ്രൊസസ്സറാണ്. 1 ജിബി റാം ആണ് ഇതിനുള്ളത്.
Nov 10, 2014, 18:36 IST
| 

ഫഌഷ് സഹിതമുള്ള എട്ട് മെഗാപിക്സൽ റിയർ ക്യാമറ, രണ്ട് മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഈ ഫോണിന് 8 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്. മൈക്രോ എസ്ഡി കാർഡിലൂടെ ഈ മെമ്മറി 32 ജിബി വരെ ഉയർത്താവുന്നതാണ്. 3ജി, ജിപിആർഎസ്/ ഇഡിജിഇ, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. 2200 എംഎഎച്ച് ബാറ്ററിയാണ് എംഐ 549നുള്ളത്.