പെരിസ്ക്കോപ്പ് വാങ്ങാനൊരുങ്ങി ട്വിറ്റർ
ലൈവ് ഓൺലൈൻ സ്ട്രീമിങ് ആപ്പ് ആയ പെരിസ്ക്കോപ്പ് 100 ദശലക്ഷം ഡോളറിനു വാങ്ങാനൊരുങ്ങി ട്വിറ്റർ. ചിത്രീകരിക്കുന്ന വീഡിയോ അതേ സമയത്തു തന്നെ ഓൺലൈനിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്നതാണ് പെരിസ്ക്കോപ്പിന്റെ പ്രത്യേകത. പെരിസ്കോപ്പ് സ്വന്തമാകുന്നതോടെ ലൈവ്സ്ട്രീമിംഗ് സൗകര്യം ട്വിറ്ററിൽ ലഭ്യമാകും.
Mar 7, 2015, 15:23 IST
| ലൈവ് ഓൺലൈൻ സ്ട്രീമിങ് ആപ്പ് ആയ പെരിസ്ക്കോപ്പ് 100 ദശലക്ഷം ഡോളറിനു വാങ്ങാനൊരുങ്ങി ട്വിറ്റർ. ചിത്രീകരിക്കുന്ന വീഡിയോ അതേ സമയത്തു തന്നെ ഓൺലൈനിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്നതാണ് പെരിസ്ക്കോപ്പിന്റെ പ്രത്യേകത. പെരിസ്കോപ്പ് സ്വന്തമാകുന്നതോടെ ലൈവ്സ്ട്രീമിംഗ് സൗകര്യം ട്വിറ്ററിൽ ലഭ്യമാകും.
ഉയർന്ന ബാന്റ് വിഡ്ത്ത്, മൊബൈൽ നെറ്റ്വർക്കിന്റെ ലഭ്യത, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൊബൈൽഫോണുകളുടെ കടന്നുവരവ് എന്നിവ പെരിസ്ക്കോപ്പ് വാങ്ങുന്നതിന് അനുകൂല ഘടകമായാണ് ട്വിറ്റർ കാണുന്നത്.
ഈ സൗകര്യം ട്വിറ്റർ ഉപയോഗപ്പെടുത്തുന്നതോടെ സന്നദ്ധ പ്രവർത്തകർക്കും , റിപ്പോർട്ടർമാർക്കും , ഡോക്ക്യുമെന്ററി സംവിധായകർക്കും കൂടുതൽ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.