സൗജന്യ വാട്ട്സ് ആപ്പ് വോയ്സ് കോൾ സംവിധാനം ഇന്ത്യയിൽ ആക്ടീവ്
സൗജന്യ വാട്ട്സ് ആപ്പ് വോയ്സ് കോൾ സംവിധാനം ഇന്ത്യയിൽ ആക്ടീവായി. തെരഞ്ഞെടുക്കപ്പെട്ട ചില ഉപയോക്താക്കൾക്ക് മാത്രമാണ് വോയ്സ് കോൾ സംവിധാനം ലഭിക്കുന്നത്. ഇൻവിറ്റേഷൻ വഴിയാണ് സൗകര്യം ഇപ്പോൾ ലഭ്യമാകുന്നത്.
Mar 7, 2015, 10:35 IST
|
സൗജന്യ വാട്ട്സ് ആപ്പ് വോയ്സ് കോൾ സംവിധാനം ഇന്ത്യയിൽ ആക്ടീവായി. തെരഞ്ഞെടുക്കപ്പെട്ട ചില ഉപയോക്താക്കൾക്ക് മാത്രമാണ് വോയ്സ് കോൾ സംവിധാനം ലഭിക്കുന്നത്. ഇൻവിറ്റേഷൻ വഴിയാണ് സൗകര്യം ഇപ്പോൾ ലഭ്യമാകുന്നത്. സൗജന്യ കോൾ സംവിധാനം ആക്ടിവേറ്റായ ഒരാൾ മറ്റൊരു അക്കൗണ്ടിലേക്ക് വിളിച്ച്, ഇൻവൈറ്റ് ചെയ്താൽ മാത്രമേ സൗജന്യ കോളിംങ് സൗകര്യം ലഭിക്കുകയുള്ളൂ. നിലവിൽ ആൻഡ്രോയിഡ് മാത്രം ലഭ്യമായ സംവിധാനം ലഭിക്കണമെങ്കിൽ 2.11.508 വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യണം.
വാട്ട്‌സ് ആപ്പ് വോയ്സ് കോൾ സംവിധാനം നിലവിൽ വരുന്നത് സ്‌കൈപ്, വൈബർ പോലുള്ള വോയ്പ് കോൾ ഭീമൻമാർക്കും ടെലിഫോൺ കമ്പനികൾക്കും കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.