സെക്കൻഡിൽ 100 ബില്യൺ ഫോട്ടോകളെടുക്കാവുന്ന ക്യാമറ
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറയൊരുങ്ങുന്നതായി റിപ്പോർട്ട്. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലുള്ള പ്രഫ. ലിഹോംഗ് വാംഗിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബയോമെഡിക്കൽ എൻജിനീയർമാരാണ് ഈ അത്ഭുത ക്യാമറയ്ക്ക് പിറകിൽ പ്രവർത്തിക്കുന്നത്.
ഇപ്പോഴുള്ള അൾട്രാഫാസ്റ്റ് ഇമേജിംഗ് ടെക്നിക്കുകളിലൂടെ 10 ദശലക്ഷം ഫ്രെയിമുകൾ മാത്രമെ എടുക്കാനാകുകയുള്ളൂ. ഇതിനെയാണ് പുതിയ കണ്ടുപിടിത്തം കടത്തി വെട്ടിയിരിക്കുന്നത്. കംപ്രസ്ഡ് അൾട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി (സിയുപി) ടെക്നോജളി ഉപയോഗിച്ചാണ് ഈ ക്യാമറ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഹൈ പവേർഡ് മൈക്രോസ്കോപ്പുകൾ, ടെലിസ്കോപ്പുകൾ എന്നിവയ്ക്കൊപ്പം പ്രവർത്തിക്കാൻ തക്കവണ്ണം കസ്റ്റമൈസ് ചെയ്തിരിക്കുന്ന ഒരു പറ്റം ഡിവൈസുകളുടെ ഒരു ശൃംഖലയാണിത്.
ഒരു അസംസ്കൃത ഡാറ്റ കിട്ടിയാൽ യഥാർത്ഥ ഇമേജുകൾ ഒരു പിസിയിലേക്ക് ഫോം ചെയ്യപ്പെടുകയാണിവിടെ നടക്കുന്നത്. ബയോമെഡിസിൻ, ആസ്ട്രോണമി, ഫോറൻസിക് രംഗങ്ങളിൽ ഈ ക്യാമറ വളരെയേറെ പ്രയോജനപ്പെടുമെന്നുറപ്പാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.