സിയോമിയുടെ നിരോധനം നീക്കി

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സിയോമിക്ക് ഇന്ത്യയിൽ വിൽപ്പന നടത്തുന്നതിന് ഡൽഹി ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് താൽക്കാലികമായി മാറ്റി. ജനുവരി എട്ടുവരെ നിരോധനം നീക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 | 

സിയോമിയുടെ നിരോധനം നീക്കി
ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സിയോമിക്ക് ഇന്ത്യയിൽ വിൽപ്പന നടത്തുന്നതിന് ഡൽഹി ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് താൽക്കാലികമായി മാറ്റി. ജനുവരി എട്ടുവരെ നിരോധനം നീക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പേറ്റന്റ് അവകാശം ലംഘിച്ചെന്നാരോപിച്ച് എറിക്‌സൺ കമ്പനി നൽകിയ ഹർജി പരിഗണിച്ചായിരുന്നു കഴിഞ്ഞ ആഴ്ച സിയോമി ഫോണുകളുടെ ഇറക്കുമതിയും വിൽപ്പനയും ഡൽഹി ഹൈക്കോടതി നിരോധിച്ചത്. തങ്ങൾക്ക് പേറ്റന്റുള്ള ഉത്പന്നങ്ങൾ അനുവാദമില്ലാതെ സിയോമി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എറിക്‌സൺ കോടതിയെ സമീപിച്ചത്.