സിയോമി എംഐ ബാൻഡ് ഓൺലൈൻ വിൽപ്പന ഇന്ന് മുതൽ
സിയോമി എംഐ ബാൻഡ് ഇന്ന് മുതൽ ഓൺലൈനിൽ വിൽപ്പന ആരംഭിക്കും. എംഐ ബാൻഡ് ഫിറ്റ്നസ് ട്രാക്കറിന് 999 രൂപയാണ് വില. എംഐ ഡോട്കോമിലാണ് വിൽപ്പന നടക്കുന്നത്.
Apr 30, 2015, 12:50 IST
| 
ന്യൂഡൽഹി: സിയോമി എംഐ ബാൻഡ് ഇന്ന് മുതൽ ഓൺലൈനിൽ വിൽപ്പന ആരംഭിക്കും. എംഐ ബാൻഡ് ഫിറ്റ്നസ് ട്രാക്കറിന് 999 രൂപയാണ് വില. എംഐ ഡോട്കോമിലാണ് വിൽപ്പന നടക്കുന്നത്. 1,000 ബാൻഡുകൾ വെറും ഒരു രൂപയ്ക്കാണ് വിൽക്കുന്നത്.
ബാൻഡ് ആവശ്യമുള്ളവർക്കായി ഏപ്രിൽ 28 ന് രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. കറുപ്പ്, നീല, പച്ച, പിങ്ക് നിറങ്ങളെ കൂടാതെ ലെതർ സ്ട്രാപ്പിലും ബാൻഡ് ലഭ്യമാണ്.