ട്വിറ്ററിലും ഇനി പണമുണ്ടാക്കാം; മോണിറ്റൈസേഷന്‍ ഫീച്ചര്‍ ഉടനെത്തുന്നു

 | 
twitter
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണമുണ്ടാക്കാന്‍ ട്വിറ്ററും അവസരമൊരുക്കുന്നു.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണമുണ്ടാക്കാന്‍ ട്വിറ്ററും അവസരമൊരുക്കുന്നു. യൂട്യൂബിലും ഫെയിസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമുള്ളതുപോലെ ഇനി ട്വിറ്ററിലും കണ്ടന്റിന് പണം ലഭിക്കും. സൂപ്പര്‍ ഫോളോസ് എന്ന പേരിലാണ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക. 

നിലവില്‍ അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം നല്‍കിയിട്ടുണ്ട്. അധികം വൈകാതെ ആഗോള തലത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കും. പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍, ടിപ്പ് എന്നിവയിലൂടെ വരുമാനം നേടാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതിലിയൂടെ 750 കോടി ഡോളര്‍ വാര്‍ഷിക വരുമാനം നേടാനാകുമെന്നാണ് ട്വിറ്റര്‍ കണക്കു കൂട്ടുന്നത്. 

2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് ക്രിയേറ്റര്‍മാര്‍ക്ക് നിശ്ചയിക്കാവുന്ന രീതിയിലാണ് മോണിറ്റൈസേഷന്‍ നടപ്പാക്കുക. ഇതിലൂടെ ഏറ്റവും വ്യൂവര്‍ഷിപ്പ് ഉള്ള കണ്ടന്റിന് വരുമാനം ലഭിക്കും. ഇതിനൊപ്പം കമന്റ് ബോക്‌സിലെ ശല്യക്കാരെ ഏഴ് ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന സേഫ്റ്റി മോഡ് എന്ന ഫീച്ചറും ട്വിറ്റര്‍ അവതരിപ്പിക്കും.