ഇവിടിരുന്ന് വെള്ളമടിച്ചാല്‍ പോലീസ് പിടിക്കുമോ? ചോദിച്ചത് സിഐയോട്, പാലായിലെ യുവാക്കള്‍ക്ക് സംഭവിച്ചതിന്റെ വീഡിയോ
ബിയര്‍ കുപ്പികളുമായി മീനച്ചിലാറിന്റെ കടവിലേക്ക് ഇറങ്ങിയ യുവാക്കള്‍ പോലീസ് വരുമോ എന്ന് സംശയം ചോദിച്ചത് മഫ്തിയില്‍ നിന്ന സിഐയോട്. സിഐ ഫോണില്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആറ്റിന്‍കരയില്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ത്തിയില്‍ റെയ്ഡിന് എത്തിയതായിരുന്നു സിഐ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്.
പുഴക്കരയില്‍ ഇരുന്ന മദ്യപിച്ചവരെ പിടികൂടി റോഡിലേക്ക് എത്തിക്കുന്നത് കാത്തുനിന്ന സിഐയോടാണ് യുവാക്കള്‍ സംശയം ചോദിച്ച ശേഷം പടിക്കെട്ടില്‍ ഇരുന്ന് ബിയര്‍ കഴിക്കാന്‍ ആരംഭിച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മഫ്ത്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ് തങ്ങള്‍ സംശയം ചോദിച്ചത് സിഐയോടാണെന്ന് ഇവര്‍ക്ക് മനസിലായത്.
വീഡിയോ കാണാം

