മകനെന്ന നിലയിൽ പറയുന്നു, സോളാർ കേസിൽ അന്വേഷണം വേണ്ട; ചാണ്ടി ഉമ്മൻ

 | 
chandy omman


സോളാർ കേസിൽ സിബിഐ റിപ്പോർട്ടിൻ മേൽ അന്വേഷണം വേണ്ടെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. ന്യൂസ് മൊമൻ്റ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയുടെ മകനെന്ന നിലയിലും ഇതേ അഭിപ്രായമാണ്. പാവപ്പെട്ടവരുടെ നികുതിയിൽ നിന്ന് പണം മുടക്കി അന്വേഷണം വേണ്ട. സോളാറിൽ ഗൂഢാലോചന നടന്നത് ആരുടെ നേതൃത്വത്തിലാണെന്ന് എല്ലാവർക്കും അറിയാം. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അപ്പ ഉണ്ടായിരുന്നുവെങ്കിൽ ആരോപണം ഉന്നയിക്കുന്നവരെ പുച്ഛിച്ച് തള്ളുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

 

വീഡിയോ കാണാം