ഈ ഹോട്ടലിലെ ജീവനക്കാരെല്ലാം റോബോട്ടുകളാണ്

യന്ത്രമനുഷ്യരാണ് ഈ ഹോട്ടലിലെ ജീവനക്കാരെല്ലാം. അതിഥികളെ വാതില് തുറന്ന് സ്വീകരിക്കുന്നത് മുതല് റിസപ്ഷനില് അഭിവാദ്യം ചെയ്യുന്നത് വരെ റോബോട്ടുകളാണ്. ജപ്പാനിലെ ഒരു ഹോട്ടലാണ് പൂര്ണമായും റോബോട്ടുകളെ ഉപയോഗിച്ച് പ്രവര്ത്തിക്കുന്നത്. ഹെന് നാ എന്നാണ് ഈ ഹോട്ടലിന്റെ പേര്. ബാഗുകള് മുറികളിലെത്തിക്കാന് ഒരു റോബോട്ടിക് ട്രോളിയുമുണ്ട് ഇവിടെ. മുറിയുടെ താക്കോല് മറന്ന് പോയാല് മുഖം നോക്കി മനസിലാക്കി വാതില് നിങ്ങള്ക്കായി തുറന്ന് തരാനും റോബോട്ട് റെഡി.
 | 

ഈ ഹോട്ടലിലെ ജീവനക്കാരെല്ലാം റോബോട്ടുകളാണ്

ടോക്യോ: യന്ത്രമനുഷ്യരാണ് ഈ ഹോട്ടലിലെ ജീവനക്കാരെല്ലാം. അതിഥികളെ വാതില്‍ തുറന്ന് സ്വീകരിക്കുന്നത് മുതല്‍ റിസപ്ഷനില്‍ അഭിവാദ്യം ചെയ്യുന്നത് വരെ റോബോട്ടുകളാണ്. ജപ്പാനിലെ ഒരു ഹോട്ടലാണ് പൂര്‍ണമായും റോബോട്ടുകളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. ഹെന്‍ നാ എന്നാണ് ഈ ഹോട്ടലിന്റെ പേര്. ബാഗുകള്‍ മുറികളിലെത്തിക്കാന്‍ ഒരു റോബോട്ടിക് ട്രോളിയുമുണ്ട് ഇവിടെ. മുറിയുടെ താക്കോല്‍ മറന്ന് പോയാല്‍ മുഖം നോക്കി മനസിലാക്കി വാതില്‍ നിങ്ങള്‍ക്കായി തുറന്ന് തരാനും റോബോട്ട് റെഡി.

റിസപ്ഷനില്‍ അതിഥികളെ സ്വീകരിക്കുന്നത് ഒരു പെണ്‍ ഹ്യൂമനോയ്ഡാണ്. ഇവള്‍ക്ക് കൂട്ടായി ഒരു ദിനോസര്‍ കൂടിയുണ്ട്. ഹോട്ടല്‍ വൃത്തിയാക്കാനും അതിഥികളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനും ഇവിടെ റോബോട്ടുകളുണ്ട്. അതിഥികള്‍ക്ക് വേണ്ട വിവരങ്ങളും ഇവ നല്‍കും. കാര്യക്ഷമമായി പണിയെടുക്കുന്നതിനൊപ്പം മനുഷ്യരുമായി സംസാരിക്കുന്ന അതേ ഊഷ്മളതയോടെ സംവദിക്കാനും ഇവയ്ക്ക് കഴിയും.

സന്തോഷകരവും സുഖപ്രദവുമായ താമസവും ഭക്ഷണവും മിതമായ നിരക്കില്‍ ഞങ്ങള്‍ നല്‍കുന്നു എന്നാണ് ഹോട്ടലിന്റെ വെബ്‌സൈറ്റ് പറയുന്നത്. ഒപ്പം സ്മാര്‍ട്ടും പരിസ്ഥിതി സൗഹൃദവുമായ സൗകര്യങ്ങളും അതിഥികള്‍ക്ക് നല്‍കുന്നു. വൈദ്യുതിച്ചെലവ് കുറയ്ക്കാനായി ഇവിടെ സൗരോര്‍ജ്ജമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

കാജിമ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ടോക്കിയോ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് കവാസോ ലാബാണ് ഹോട്ടലിലെ 144 മുറികളില്‍ 72ലും റോബോട്ടുകളെ ഉപയോഗിക്കുന്നത്. ഗ്രാഫ് കോ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഹോട്ടലിന്റെ പേരും ആശയങ്ങളും നടപ്പിലാക്കിയിരിക്കുന്നത്. മാറുന്ന ലോകത്തോടൊപ്പം മാറുന്ന ഹോട്ടല്‍ എന്നതാണ് ഇതിന്റെ ലക്ഷ്യം.

വീഡിയോ കാണാം