എയര്‍പോര്‍ട്ടില്‍ രമ്യാ നമ്പീശനെ ഭയപ്പെടുത്തി പിഷാരടി; വൈറല്‍ വീഡിയോ കാണാം
സുഹൃത്തുക്കളെ ഒളിച്ചിരുന്ന് പേടിപ്പിക്കുന്ന വില്ലന്മാരായ കൂട്ടുകാര്‍ നമുക്ക് എല്ലാവര്‍ക്കുമുണ്ടാകും. ഇവിടെ രമ്യാ നമ്പീശനെ പുറകിലൂടെ പേടിപ്പിച്ചത് വില്ലനായിരുന്നില്ല. ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന രമ്യയെ പുറകിലൂടെ വിചിത്രമായ ശബ്ദത്തോടെ രമേഷ് പിഷാരടിയാണ് കയറിപ്പിടിച്ചത്.
Nov 19, 2016, 18:33 IST
| സുഹൃത്തുക്കളെ ഒളിച്ചിരുന്ന് പേടിപ്പിക്കുന്ന വില്ലന്മാരായ കൂട്ടുകാര്‍ നമുക്ക് എല്ലാവര്‍ക്കുമുണ്ടാകും. ഇവിടെ രമ്യാ നമ്പീശനെ പുറകിലൂടെ പേടിപ്പിച്ചത് വില്ലനായിരുന്നില്ല. ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന രമ്യയെ പുറകിലൂടെ വിചിത്രമായ ശബ്ദത്തോടെ രമേഷ് പിഷാരടിയാണ് കയറിപ്പിടിച്ചത്. ഭയന്നു പോയ രമ്യാ നമ്പീശന് അലറിക്കരഞ്ഞു. ഞെട്ടിപ്പോയ രമ്യയുടെ കൈയിലെ ബാഗ് താഴേക്ക് വീഴുന്നതു വരെയുള്ള 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. പേടിപ്പിച്ച് കഴിഞ്ഞ് വിജയഭാവത്തില്‍ ചിരിച്ചോടുന്ന പിഷാരടിയെ കണ്ടപ്പോളാണു രമ്യക്ക് അമളി മനസ്സിലായത്. പിഷാരടി തന്നെയാണ് ഈ വീഡിയോ ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.