വെള്ളാപ്പള്ളി തെരുവു നായയയെന്ന് അയ്യപ്പധര്‍മ്മസേനാ നേതാവ്; വീഡിയോ കാണാം
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ തെരുവുനായയെന്ന് വിശേഷിപ്പിച്ച് അയ്യപ്പധര്‍മ്മസേനാ നേതാവ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് അയ്യപ്പധര്‍മ്മ സേനാ നേതാവ് സന്തോഷ് കണ്ണന് വെള്ളാപ്പള്ളിയെ തെരുവുനായയെന്ന് വിശേഷിപ്പിക്കാന്‍ ശ്രമിച്ചത്. ചര്‍ച്ച നയിച്ച നികേഷ് കുമാര്‍ ഇയാള്‍ വ്യക്തിപരമായി നടത്തിയ അധിക്ഷേപം ഉടന്‍ തന്നെ തടയുകയും ചെയ്തു.
അയ്യപ്പ ഭക്ത സംഗമമെന്ന പേരില്‍ തിരുവനന്തപുരത്ത് നടന്നത് സവര്‍ണ്ണ സംഗമമായിരുന്നുവെന്നും പങ്കെടുക്കാതിരുന്നത് നന്നായിയെന്നും വെളളാപ്പള്ളി പറഞ്ഞിരുന്നു. ചര്‍ച്ചയില്‍ ഇക്കാര്യം നികേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനോടുള്ള പ്രതികരണമായാണ് സന്തോഷ് കണ്ണന് വെള്ളാപ്പള്ളിയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത്.
‘ഹിന്ദു എന്ന് പറയുന്നത് വിവരമുള്ളവരുടെ കൂട്ടായ്മയാണോ എന്നെനിക്ക് സംശയമുണ്ട്. സവര്‍ണ്ണര്‍ എന്ന് പറയുന്നത് വിവരമുള്ളവരുടെ കൂട്ടമാണോ. വെള്ളാപ്പള്ളി നടേശന് ചേട്ടന് ശരിക്കും പറഞ്ഞാല്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി. അദ്ദേഹം നല്ല ഒരു മനുഷ്യനാണ്, നല്ല ബിസിനസ് മാഗ്നറ്റാണ്. ഹിന്ദു സമൂഹത്തിന്റെ മേല്‍ത്തട്ടിലിരുന്ന് ആജ്ഞാപിക്കാന്‍ പറ്റുന്ന ഒരാളാണ് വെള്ളാപ്പള്ളി എന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് സന്തോഷ് കണ്ണന് പറഞ്ഞു.
‘നമ്മളെ വീട്ടില്‍ ഒരു വളര്‍ത്തുമൃഗത്തെ വളര്‍ത്തിയാല്‍ അത് നമുക്ക് വേണ്ട സമയത്ത് സിഗ്നല്‍ നല്‍കും. കള്ളനാണെങ്കില്‍ കള്ളനാണെന്നുള്ള സിഗ്നല്‍ തരും. തെരുവില്‍ കഴിയുന്ന ഈ ജീവികള്‍ വെറുതെ ഒരു എല്ലിന് കഷണത്തിന് വേണ്ടിയോ അപ്പോള്‍ വേണ്ട നിലനില്‍പ്പിന് വേണ്ടിയോ കുരക്കാറുണ്ട് എന്നായിരുന്നു സന്തോഷ് കണ്ണന് പറഞ്ഞത്. ഇതോടെ ഇടപെട്ട നികേഷ് അത്തരം താരതമ്യത്തിലേക്കൊന്നും പോകണ്ട എന്ന് പറഞ്ഞ് പരാമര്‍ശത്തിന് തടയിട്ടു.
വീഡിയോ കാണാം