ചെറുകുടൽ പരാമർശം; നാക്കുപിഴയെന്ന് ചാണ്ടി ഉമ്മൻ

 | 
chandi umman

ചെറുകുടൽ പരാമർശം നാക്കുപിഴയെന്ന് ചാണ്ടിഉമ്മൻ എംഎൽഎ. ഒന്നര മീറ്റർ എന്നതിന് പകരം കിലോമീറ്റർ എന്ന് തെറ്റിപ്പറഞ്ഞതാണ്. തെറ്റ് ചൂണ്ടിക്കാണിച്ച ട്രോളൻമാർക്കും കൈരളി, ദേശാഭിമാനി പോലുള്ള മാധ്യമങ്ങൾക്കും നന്ദി. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലായിരുന്നു നാക്കുപിഴ. അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ടാവാം അങ്ങനെ സംഭവിച്ചതെന്നും ചാണ്ടി ഉമ്മൻപറഞ്ഞു. രണ്ട് മാസം മുൻപ് സംഭവിച്ച തെറ്റ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. നാക്കുപിഴ ഇനിയും സംഭവിക്കാം, അപ്പോഴും തിരുത്തുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ന്യൂസ് മൊമന്റ്‌സിന്റെ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്ത് ചേർന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ ചെറുകുടൽ പരാമർശം. ഭക്ഷണം കഴിക്കാത്തത് കാരണം ഉമ്മൻ ചാണ്ടി ചെറുകുടൽ ഒന്നര കിലോമീറ്ററിൽ നിന്ന് മുന്നൂറ് മീറ്ററായി ചുരുങ്ങി എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.

 

വീഡിയോ കാണാം