ഹോളിവുഡ് താരത്തെ പോലീസ് വെടിവെച്ച് കൊന്നു

ഹോളിവുഡ് താരം വനേസ മാര്ക്വേസിനെ പോലീസ് വെടിവെച്ച് കൊന്നു. കളിത്തോക്ക് ചൂണ്ടി കളിയാക്കിയതിനെത്തുടര്ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. അടുത്തിടെ വനേസ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഇവരുടെ വീട്ടുടമസ്ഥന് മൊഴി നല്കിയിരുന്നു. ഇതേതുടര്ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവെപ്പ്.
 | 

ഹോളിവുഡ് താരത്തെ പോലീസ് വെടിവെച്ച് കൊന്നു

ഹോളിവുഡ്: ഹോളിവുഡ് താരം വനേസ മാര്‍ക്വേസിനെ പോലീസ് വെടിവെച്ച് കൊന്നു. കളിത്തോക്ക് ചൂണ്ടി കളിയാക്കിയതിനെത്തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. അടുത്തിടെ വനേസ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഇവരുടെ വീട്ടുടമസ്ഥന്‍ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവെപ്പ്.

മാനസികമായി നടി പ്രയാസങ്ങള്‍ അനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ നടി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ച താരത്തിന് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 49കാരിയായ നടി മാസങ്ങളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരോട് താരം ആത്മഹത്യാ ഭീഷണി മുഴക്കിയതായും വാര്‍ത്തകളുണ്ട്. ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് വനേസ മാര്‍ക്വേസ്.