‘ ഞാൻ കാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നതെന്ന് അവർ പറഞ്ഞിട്ടുണ്ടോ?’ കാവ്യാ മാധവൻ

ദിലീപ് മഞ്ജു വിവാഹമോചനത്തേക്കുറിച്ചും തന്റെ കല്യാണ വർത്തകളെക്കുറിച്ചും കാവ്യ മാധവന്റെ വിശദീകരണം. ഈ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാവ്യ മാധവൻ തന്റെ നിലപാടുകൾ തുറന്ന് പറയുന്നത്.
 | 

‘ ഞാൻ കാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നതെന്ന് അവർ പറഞ്ഞിട്ടുണ്ടോ?’ കാവ്യാ മാധവൻ
കൊച്ചി: ദിലീപ് മഞ്ജു വിവാഹമോചനത്തേക്കുറിച്ചും തന്റെ കല്യാണ വർത്തകളെക്കുറിച്ചും കാവ്യ മാധവന്റെ വിശദീകരണം. ഈ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാവ്യ മാധവൻ തന്റെ നിലപാടുകൾ തുറന്ന് പറയുന്നത്.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

കാവ്യകാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നത് എന്ന ആരോപണം കാവ്യ ഒരിക്കലും നിഷേധിച്ചില്ലല്ലോ?

ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ? ഇല്ലല്ലോ? ഈ പ്രശ്‌നത്തിൽപ്പെട്ട ആളുകൾ എന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ഞാൻ പ്രതികരിക്കണം. ഏതെങ്കിലും വിശ്വസനീയമായ മാധ്യമങ്ങളിൽ ഈ വാർത്ത വന്നു എങ്കിൽ ഞാൻ മറുപടി പറയണം, അല്ലാതെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാൻ അഭിപ്രായം പറയേണ്ട കാര്യമെന്ത്?

എനിക്കറിയാം. കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ വിഷയത്തെക്കുറിച്ച് മാത്രം സംസാരിക്കാനായി അഭിമുഖങ്ങൾക്ക് വിളിച്ചവരുണ്ട്. പക്ഷെ ഞാൻ മിണ്ടിയില്ല, അതെനിക്ക് ഉത്തരമില്ലാത്തത് കൊണ്ടോ, എന്റെ ഭാഗത്ത് ന്യായമില്ലാത്തത് കൊണ്ടോ , ഞാൻ തെറ്റ് ചെയ്തത് കൊണ്ടോ അല്ല. ഞാൻ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലാത്തത് കൊണ്ടാണ്. ഞാൻ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്. അവർക്കറിയാം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന്. എന്നും അവരുടെ നിഴലിൽ നടക്കുന്ന എന്നെ അവർക്കറിയാം.

എങ്കിൽ, ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ കാവ്യയ്ക്ക് ഇടപെടാമായിരുന്നില്ലേ?

ബാവൂട്ടിയുടെ നാമത്തിൽ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ പടച്ചോൻ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മൾ ആരും കയറാൻ പാടില്ല.

ഇതിനിടയിൽ കാവ്യയുടെ ചില സുഹൃത്തുക്കളും മറുകണ്ടം ചാടി ചതിച്ചില്ലേ? 

ഞങ്ങൾ വടക്കുള്ളവർ ഒരാളെ പരിചയപ്പെടുന്നതും സുഹൃത്താക്കുന്നതും ജീവിതകാലം മുഴുവനുമുള്ള ബന്ധം എന്ന നിലയ്ക്കാണ്. അതുകൊണ്ട് തന്നെ കുറേക്കാലമെടുത്തു ആ ഷോക്കിൽ നിന്നും തിരിച്ചുവരാൻ.അല്ലെങ്കിലും ചിലരെ നമ്മുടെ ജീവിതത്തിൽ നിന്നും വേരോടെ പിഴുതു കളയാൻ കുറ സമയമെടുക്കും. ഭാമ, രമ്യ, മൈഥിലി , അനന്യ എന്നിവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. എനിക്ക് തോന്നാറുണ്ട് ഈ ജനറേഷനിലെ കുട്ടികളാണ് നല്ല സുഹൃത്തുക്കൾ എന്ന്. കാരണം അവർ തെറ്റ് കണ്ടാൽ തുറന്നടിച്ച് പറയും എന്നത് തന്നെ.