മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി

മകൻ പ്രണവിനെയും ബന്ധുവിനെയും പുറത്തേറ്റി മോഹൻലാൽ നടത്തിയ പുഷ്അപ് സോഷ്യൽ മീഡിയയിൽ പുഷ്അപ് ചലഞ്ചായി പ്രചരിക്കുന്നു. പലരും ഇതിനെ അനുകരിച്ച് പുഷ്അപ് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ വൈറലാവുന്നുമുണ്ട്.
 | 

മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി

കൊച്ചി: മകൻ പ്രണവിനെയും ബന്ധുവിനെയും പുറത്തേറ്റി മോഹൻലാൽ നടത്തിയ പുഷ്അപ് സോഷ്യൽ മീഡിയയിൽ പുഷ്അപ് ചലഞ്ചായി പ്രചരിക്കുന്നു. പലരും ഇതിനെ അനുകരിച്ച് പുഷ്അപ് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ വൈറലാവുന്നുമുണ്ട്.

തോപ്പുംപടി ഫിഷിംഗ് ഹാർബറിലെ ബി.എം.എസ് തൊഴിലാളികളായിരുന്നു അദ്യം മോഹൻലാലിനെ അനുകരിച്ച് രംഗത്തെത്തിയത്. മൂന്നുപേരെ പുറത്തേറ്റി നടത്തിയ പുഷ്അപിന്റെ ചിത്രം നിരവധി ഷെയറുകളും ലൈക്കുകളും കരസ്ഥമാക്കുകയും ചെയ്തു. ആർ.എസ്.എസ് പ്രവർത്തകരായ ചിലർ ഇതേ രൂപത്തിലുള്ള പുഷ്അപ്പുകളുടെ ചിത്രങ്ങൾ പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഒടുവിൽ മോഹൻലാലിന്റെ പുഷ്അപ് ചലഞ്ചിന് മറുപടിയുമായി എത്തിയത് ഹാസ്യതാരം ധർമ്മജൻ ബോൾഗാട്ടിയാണ്. തന്റെ മക്കളെ രണ്ടുപേരെയും പുറത്തേറ്റിയായിരുന്നു ധർമജന്റെ പുഷ്അപ്. എറണാകുളത്തെ ഫ്‌ളാറ്റിൽ വച്ചെടുത്ത ചിത്രം ധർമ്മജൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘എനിക്കും പറ്റും’ എന്നൊരു അടിക്കുറിപ്പും ചിത്രത്തോടൊപ്പമുണ്ടായിരുന്നു. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് ഈ ചിത്രം നേടിയത്.

മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി