സരിതാ.എസ് നായർ സിനിമയിൽ അഭിനയിക്കുന്നു; ചിത്രം അന്ത്യകൂദാശ

സോളാർ കേസിലെ വിവാദ താരം സരിതാ.എസ് നായർ സിനിമയിൽ അഭിനയിക്കുന്നു. നവാഗതനായ കിരൺ അനിൽകുമാർ സംവിധാനം ചെയ്യുന്ന അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് സരിത വേഷമണിയുന്നത്. നായകന്റെ മാതാവിന്റെ വേഷമാണ് സരിത ചെയ്യുന്നത്. സരിതയുടെ വക്കീൽ ഫെനി ബാലകൃഷ്ണനും ഈ ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ തിരക്കുകൾ കാരണം താൻ ഓഫർ നിരസിക്കുകയായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണൻ ന്യൂസ്മൊമന്റ്സിനോട് പറഞ്ഞു. ഓഫർ വന്നപ്പോൾ സരിത താൽപര്യത്തോടെ ഏറ്റെടുക്കുകയായിരുന്നുവെന്നും ഫെനി പറഞ്ഞു.
 | 

സരിതാ.എസ് നായർ സിനിമയിൽ അഭിനയിക്കുന്നു; ചിത്രം അന്ത്യകൂദാശ
കൊച്ചി: സോളാർ കേസിലെ വിവാദ താരം സരിതാ.എസ് നായർ സിനിമയിൽ അഭിനയിക്കുന്നു. നവാഗതനായ കിരൺ അനിൽകുമാർ സംവിധാനം ചെയ്യുന്ന അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് സരിത വേഷമണിയുന്നത്. നായകന്റെ മാതാവിന്റെ വേഷമാണ് സരിത ചെയ്യുന്നത്. സരിതയുടെ വക്കീൽ ഫെനി ബാലകൃഷ്ണനും ഈ ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ തിരക്കുകൾ കാരണം താൻ ഓഫർ നിരസിക്കുകയായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണൻ ന്യൂസ്‌മൊമന്റ്‌സിനോട് പറഞ്ഞു. ഓഫർ വന്നപ്പോൾ സരിത താൽപര്യത്തോടെ ഏറ്റെടുക്കുകയായിരുന്നുവെന്നും ഫെനി പറഞ്ഞു.

പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു സസ്പൻസ് ത്രില്ലറാണ് അന്ത്യകൂദാശ. വിനുരാജ്, ഗണേഷ് കൃഷ്ണ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സൂരജ് സുകുമാരനാണ് ചിത്രത്തിന്റെ നിർമാണവും രചനയും നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും അടുത്ത മാസം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.