നിങ്ങൾക്കെന്താ ഞങ്ങളുടെ സമരം വാർത്തയാകാത്തത് ?

ആരും കാണാത്ത വാർത്തകൾ തേടിപ്പോകുന്ന കേരളത്തിലെ മാധ്യമപ്രവർത്തകരെന്താണ് തൃശൂരിലെ വഴിവക്കിൽ രണ്ടു മാസമായി നടക്കുന്ന ഈ സമരം കാണാത്തത്. ജോലിക്കിടയിൽ അല്പമൊന്നിരിക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയാണ് ഈ തൊഴിലാളികളുടെ പോരാട്ടം. പക്ഷെ സമരം കല്യാൺ സിൽക്സിനെതിരേയാകുമ്പോൾ വിഷയത്തിനെത്ര പ്രാധന്യമുണ്ടെങ്കിലും അത് വാർത്തയാകില്ല. കാരണം മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കോടികളുടെ പരസ്യവരുമാനം തരുന്ന കല്യാൺ എവിടെ നിൽക്കുന്നു, അർദ്ധപട്ടിണിക്കാരായ കുറച്ചു പെണ്ണുങ്ങൾ എവിടെ നിൽക്കുന്നു. വാർത്തകളുടെ രൂക്ഷത വെളിപ്പെടുത്തുന്നവർക്ക് മുന്നിൽ വെളുത്ത ചിരിയുമായി നിൽക്കേണ്ടി വരുന്ന ഇത്തരം മാധ്യമ ധർമത്തെ എന്തു പേരിട്ടാണ് നമ്മൾ വിളിക്കേണ്ടത്.
 | 

ആർ. ധർമൻ

നിങ്ങൾക്കെന്താ ഞങ്ങളുടെ സമരം വാർത്തയാകാത്തത് ?

 

ആരും കാണാത്ത വാർത്തകൾ തേടിപ്പോകുന്ന കേരളത്തിലെ മാധ്യമപ്രവർത്തകരെന്താണ് തൃശൂരിലെ വഴിവക്കിൽ രണ്ടു മാസമായി നടക്കുന്ന ഈ സമരം കാണാത്തത്. ജോലിക്കിടയിൽ അല്പമൊന്നിരിക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയാണ് ഈ തൊഴിലാളികളുടെ പോരാട്ടം. പക്ഷെ സമരം കല്യാൺ സിൽക്‌സിനെതിരേയാകുമ്പോൾ വിഷയത്തിനെത്ര പ്രാധന്യമുണ്ടെങ്കിലും അത് വാർത്തയാകില്ല. കാരണം മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കോടികളുടെ പരസ്യവരുമാനം തരുന്ന കല്യാൺ എവിടെ നിൽക്കുന്നു, അർദ്ധപട്ടിണിക്കാരായ കുറച്ചു പെണ്ണുങ്ങൾ എവിടെ നിൽക്കുന്നു. വാർത്തകളുടെ രൂക്ഷത വെളിപ്പെടുത്തുന്നവർക്ക് മുന്നിൽ വെളുത്ത ചിരിയുമായി നിൽക്കേണ്ടി വരുന്ന ഇത്തരം മാധ്യമ ധർമത്തെ എന്തു പേരിട്ടാണ് നമ്മൾ വിളിക്കേണ്ടത്.

ഞങ്ങൾക്ക് തമസ്‌കരിക്കേണ്ടി വരുന്ന ഈയൊരു വാർത്തയെ ഞങ്ങൾ കൊടുക്കുന്ന 99 പ്രതിബദ്ധതാ വാർത്തകളെ ചൊല്ലി നിങ്ങൾക്ക് ക്ഷമിച്ചുകൂടെ എന്നാണോ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ നമ്മളോട് ചോദിക്കുന്നത്? എങ്കിൽ കഷ്ടമെന്നേ മറുപടി പറയാൻ പറ്റു. സരിതയുടെ പട്ടുസാരികളുടെ എണ്ണവും അളവും എടുക്കാൻ മത്സരിച്ച് നടന്ന നിങ്ങളെന്താ അതേ പട്ടുസാരികൾ മരപ്പലകയിൽ മുട്ടുകാലിലിഴഞ്ഞ് വിൽപ്പന നടത്തുന്ന ഞങ്ങളുടെ സമരം വാർത്തായാക്കാത്തത് എന്നീ സ്ത്രീകൾ ചോദിക്കുമ്പോൾ നിങ്ങൾക്ക് വീണ്ടുമാ വെളുത്ത ചിരി ചിരിക്കാം.

പകലന്തിയോളം അടിമപ്പണി, ഒന്നു ബാത്ത് റൂമിൽ പോകാൻ പോലുമുള്ള സ്വാതന്ത്ര്യമില്ലായ്മ, ഞായറാഴ്ച പോലുമില്ലാത്ത അവധി. 11 മണിക്കൂർ ജോലിക്കിടയിൽ ഒന്ന് ഇരിക്കാൻ പോലുമാകാത്ത അവസ്ഥ, എന്തിന് ഒരു കസ്റ്റമർ തുണി വാങ്ങാതെ തിരികെ പോയാൽ അത് സെയിൽസ് ഗേളിന്റെ മാത്രം അപരാധമാകുന്ന ദുരവസ്ഥ.

തൊഴിലാളികളുടെ, സ്ത്രീകളുടെ സർവോപരി മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഒരു സമരത്തെയാണ് കമ്മട്ടത്തിലച്ചടിച്ച ആ കടലാസ്സു കഷണങ്ങൾക്ക് വേണ്ടി നിങ്ങൾ അവഗണിക്കുന്നത്. മാർച്ച് എട്ടിന് ലോക വനിതാ ദിനത്തിൽ കേരളത്തിന്റെ സമൂഹ മനസ്സാക്ഷി ആ സമര പന്തലിലേക്ക് എത്തും. അവരുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ. മാർച്ച് ഏഴിന് വൈകിട്ട് നിങ്ങൾ ഷെഡ്യൂൾ ചെയ്യേണ്ട വനിതാ ദിനപരിപാടിയിലൊന്നും അതുൾപ്പെടുക പോലും ചെയ്യരുത്.

കല്യാൺ സാരീസ് തൊഴിലാളികൾക്ക് പിന്തുണയുമായി ഫേസ്ബുക്ക് കൂട്ടായ്മ