കല്യാൺ സാരീസ് തൊഴിലാളികൾക്ക് പിന്തുണയുമായി ഫേസ്ബുക്ക് കൂട്ടായ്മ

തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച കല്യാൺ സാരീസിനെതിരെ തൊഴിലാളികൾ നടത്തുന്ന ഇരിക്കൽ സമരത്തിന് ഫേസ്ബുക്ക് കൂട്ടായ്മകളുടെ ഐക്യദാർഢ്യം. ഐക്യദാർഢ്യം പ്രഖ്യാപനത്തിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് എട്ടിന് തൊഴിലാളികൾക്കൊപ്പം ഇരിക്കാനാണ് കൂട്ടായ്മകളുടെ തീരുമാനം.
 | 

കല്യാൺ സാരീസ് തൊഴിലാളികൾക്ക് പിന്തുണയുമായി ഫേസ്ബുക്ക് കൂട്ടായ്മ
തൃശൂർ:
തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച കല്യാൺ സാരീസിനെതിരെ തൊഴിലാളികൾ നടത്തുന്ന ഇരിക്കൽ സമരത്തിന് ഫേസ്ബുക്ക് കൂട്ടായ്മകളുടെ ഐക്യദാർഢ്യം. ഐക്യദാർഢ്യം പ്രഖ്യാപനത്തിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് എട്ടിന് തൊഴിലാളികൾക്കൊപ്പം ഇരിക്കാനാണ് കൂട്ടായ്മകളുടെ തീരുമാനം. ദിവസവും 11 മുതൽ 12 മണിക്കൂർ വരെ പണിയെടുക്കാൻ നിർബന്ധിതരാകുന്ന തൊഴിലാളികൾക്ക് അടിസ്ഥാന അവകാശങ്ങൾ പോലും ലഭ്യമല്ലെന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അസംഘടിത തൊഴിലാളി യൂണിയൻ നേതാക്കൾ അറിയിച്ചു.

നിങ്ങൾക്കെന്താ ഞങ്ങളുടെ സമരം വാർത്തയാകാത്തത് ?