നടക്കുന്നവർ സൂക്ഷിക്കണം. വിഷക്കൂൺ വളർന്നിട്ടുണ്ട്; കാല് തട്ടിയാൽ മരണം

കാട്ട് കൂണിനെതിരെ ജാഗ്രതാ നിർദേശം. വിഷക്കൂൺ വളർന്നിട്ടുണ്ടെന്നും കാല് തട്ടിയാൽ മരണം ഉറപ്പാണെന്നുമാണ് നിർദേശം. 84 പേർക്ക് വിഷബാധയേറ്റതിന് പിന്നാലെയാണ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പിന്റെ നടപടി.
 | 
നടക്കുന്നവർ സൂക്ഷിക്കണം. വിഷക്കൂൺ വളർന്നിട്ടുണ്ട്; കാല് തട്ടിയാൽ മരണം

ലണ്ടൻ:  കാട്ട് കൂണിനെതിരെ ജാഗ്രതാ നിർദേശം. വിഷക്കൂൺ വളർന്നിട്ടുണ്ടെന്നും കാല് തട്ടിയാൽ മരണം ഉറപ്പാണെന്നുമാണ് നിർദേശം. 84 പേർക്ക് വിഷബാധയേറ്റതിന് പിന്നാലെയാണ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പിന്റെ നടപടി.

ജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിവ് നൽകണമെന്ന് നാഷണൽ പോയ്‌സൺസ് ഇൻഫർമേഷൻ സർവീസ് ഡയറക്ടറായ ഡോ.ജോൺ തോംസൺ പറയുന്നു. ‘ഈ വർഷം വിഷകൂൺ കൊണ്ട് അപകടം പറ്റിയവരുടെ എണ്ണം കൂടുതലാണ്. കാടിനുള്ളിൽ വളരുന്ന പല കൂണുകളും സ്വാദുള്ളവയും സുരക്ഷിതവുമാണ്. എന്നാൽ എത്ര അറിവുള്ളവർക്കും ഇവ തമ്മിൽ തിരിച്ചറിയാൻ കഴിയാതെ പോകാറുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ജനങ്ങളോട് പറയുന്നത് കാട്ടിൽ നിന്നും ശേഖരിച്ച കൂണുകൾ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കഴിക്കാവൂ എന്ന്’ തോംസൺ പറയുന്നു.

കഴിഞ്ഞ വർഷം യു.കെ.യുടെ പലഭാഗത്തു നിന്നുമായി 237 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുൾപ്പെടെയുള്ളവരുണ്ടായിരുന്നു ഇതിൽ. ദ് ഹോഴ്‌സ് വിസ്പർ എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവായ നിക്കോളാസ് ഇവാൻസിനേയും കുടുംബാംഗങ്ങളേയും 2008 ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ആളുകൾ കൂടുതലായി ഇതിനെക്കുറിച്ച് അറിയാൻ തുടങ്ങിയത്.