സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ രാത്രിയില്‍ അമേരിക്കയില്‍ ബ്ലഡ്മൂണ്‍ പ്രതിഭാസമെന്ന് വാര്‍ത്ത: ചന്ദ്രികയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

അമേരിക്കയില് സ്വവര്ഗ വിവാഹം നിയമവിധേയമാക്കിയ ജൂണ് 30ന് ചന്ദ്രന് രക്ത നിറത്തില്(ബ്ലഡ്മൂണ് പ്രതിഭാസം) കണ്ടുവെന്ന ചന്ദ്രിക വാര്ത്തയ്ക്കെതിരേ സോഷ്യല് മീഡിയയില് പരിഹാസം. ഇന്നലെ രാത്രിയാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ വെബ്സൈറ്റില് വാര്ത്ത പ്രത്യക്ഷപ്പെട്ടത്. ചന്ദ്രിക അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകാണെന്നും മണ്ടത്തരം എഴുതി വിടുകയാണെന്നും നിരവധി പേര് അഭിപ്രായപ്പെട്ടു.
 | 

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ രാത്രിയില്‍ അമേരിക്കയില്‍ ബ്ലഡ്മൂണ്‍ പ്രതിഭാസമെന്ന് വാര്‍ത്ത: ചന്ദ്രികയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം
കൊച്ചി: അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ജൂണ്‍ 30ന് ചന്ദ്രന്‍ രക്ത നിറത്തില്‍(ബ്ലഡ്മൂണ്‍ പ്രതിഭാസം) കണ്ടുവെന്ന ചന്ദ്രിക വാര്‍ത്തയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഇന്നലെ രാത്രിയാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ചന്ദ്രിക അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകാണെന്നും മണ്ടത്തരം എഴുതി വിടുകയാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അഞ്ചാം നൂറ്റാണ്ടില്‍ നിന്ന് വണ്ടി കിട്ടാത്തവരാണ് ചന്ദ്രിക ലേഖകന്‍മാരെന്ന് ചന്ദ്രികയുടെ ഫേസ്ബുക്ക് പേജില്‍ തന്നെ കമന്റുകള്‍ വന്നു. ചന്ദ്രന്‍ രക്ത നിറത്തില്‍ വന്നതിനാല്‍ അതിനെ ദൃഷ്ടാന്തമായി കാണാനാകില്ലെന്നും പച്ചനിറത്തില്‍ വരണമെന്നും ചിലര്‍ പരിഹസിച്ചു.
ചന്ദ്രിക പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാം
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ആ രാത്രിയില്‍ അമേരിക്കയില്‍ ബ്ലഡ്മൂണ്‍ പ്രതിഭാസം!!

ന്യൂയോര്‍ക്ക്: യു.എസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ജൂണ്‍ 30ന് ചന്ദ്രന്‍ രക്ത നിറത്തില്‍ കണ്ടത് (ബ്ലഡ്മൂണ്‍ പ്രതിഭാസം) കൗതുകമായി. അന്നേ ദിവസം അമേരിക്കക്ക് മുകളില്‍ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമായത്. കൗതുകക്കാഴ്ച മൊബൈലില്‍ പകര്‍ത്താന്‍ തദ്ദേശവാസികള്‍ മത്സരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കനേഡിയന്‍ വനത്തിലെ കാട്ടുതീയില്‍ നിന്നും ഉയര്‍ന്ന തോതില്‍ തീയും പുകയും കാറ്റില്‍ ഉയര്‍ന്നതാണ് ഈ ദൃശ്യം പ്രകടമാവാന്‍ കാരണമെന്നാണ് അമേരിക്കന്‍ ദേശീയ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ നിലപാട്.

ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുമ്പോള്‍ ജലം, എയറോസോള്‍സ് എന്നിവയില്‍ തട്ടിചിതറി പോവുകയും പ്രകാശത്തിലെ ചുവപ്പ്, നീല, പര്‍പ്പിള്‍ നിറങ്ങള്‍ ചിതറിപ്പോവുകയും ചെയ്യുന്നു. അതേസമയം തരംഗദൈര്‍ഗ്യം കൂടിയ ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങള്‍ ചിതറിപ്പോവാതെ മനുഷ്യ നേത്രങ്ങള്‍ക്ക് കാണാനാവുകയും ചെയ്യുന്നുവെന്നതാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ നിലപാട്.