സൗന്ദര്യം ശാപമാണെന്ന് സരിതാ നായർ; ടോക്ക് ഷോയുടെ പൂർണ്ണരൂപം

തന്റെ സൗന്ദര്യം പലപ്പോഴും ഒരു ശാപമായി തോന്നിയിട്ടുണ്ടെന്ന് സോളാർ താരം സരിതാ എസ്. നായർ. ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്ത ടോക്ക് ഷോയിലാണ് സരിത ഇക്കാര്യം പറഞ്ഞത്. സരിതയുടെ ഇഷ്ടങ്ങളെക്കുറിച്ചും ഷോയിൽ പരമാർശമുണ്ടായി. ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണെന്നും ഇഷ്ടപ്പെട്ട ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിലാണെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്.
 | 
സൗന്ദര്യം ശാപമാണെന്ന് സരിതാ നായർ; ടോക്ക് ഷോയുടെ പൂർണ്ണരൂപം


കൊച്ചി: 
തന്റെ സൗന്ദര്യം പലപ്പോഴും ഒരു ശാപമായി തോന്നിയിട്ടുണ്ടെന്ന് സോളാർ താരം സരിതാ എസ്. നായർ. ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്ത ടോക്ക് ഷോയിലാണ് സരിത ഇക്കാര്യം പറഞ്ഞത്. സരിതയുടെ ഇഷ്ടങ്ങളെക്കുറിച്ചും ഷോയിൽ പരമാർശമുണ്ടായി.ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണെന്നും ഇഷ്ടപ്പെട്ട ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിലാണെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സരിതയുടെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്.

തുടർന്ന് സരിതയുടെ തമാശകളും നൃത്തചുവടുകളുമായി ടോക്ക് ഷോ മുന്നോട്ട് പോയി. യമുനാ തീരേ ഹൊയ്യാരേ.. ഹൊയ് ഹൊയ്.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ സഹതാരത്തിനൊപ്പം സരിത ചുവടുവച്ചതും പ്രേക്ഷകരെ രസിപ്പിച്ചു. തനിക്ക് മുന്നൂറിനു മേൽ സാരികളുണ്ട്. സാരിയെടുക്കാൻ കടകളിൽ പോകുമ്പോൾ തന്റെ സെലക്ഷനാണ് മറ്റുളള സ്ത്രീകളും പിന്തുടരുന്നതെന്നും ജയിലിൽ വച്ചും തന്റെ സെലക്ഷനെ കുറിച്ച് മറ്റുളളവർ ചോദിക്കുമായിരുന്നുവെന്നും സരിത വാചാലയായി.

ഞായറാഴ്ച്ച രാത്രിയാണ് സരിതയും മിമിക്രി താരങ്ങളും പങ്കെടുത്ത ടോക്ക് ഷോ ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്തത്.