സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താംക്ലാസുകാരന്റെ ആവശ്യം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം സൂചിപ്പിക്കുന്നു; യുവതിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സകൂട്ടറില് ലിഫ്റ്റ് ചോദിച്ചു കയറിയ സ്കൂള് വിദ്യാര്ത്ഥി ലൈംഗികത ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നു
 | 
സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താംക്ലാസുകാരന്റെ ആവശ്യം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം സൂചിപ്പിക്കുന്നു; യുവതിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സകൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലൈംഗികത ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അപര്‍ണ എന്ന യുവതിയാണ് കൊച്ചി, വൈറ്റിലയില്‍ വെച്ച് രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ലിഫ്റ്റ് നല്‍കിയപ്പോളുണ്ടായ ദുരനുഭവം വീഡിയോയില്‍ വിവരിക്കുന്നത്. സ്‌കൂട്ടറില്‍ കയറിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇറങ്ങിയ ശേഷം രണ്ടാമനാണ് തന്നോട് അപമര്യാദയായി പെരുമാറിയത്.

പതിനാലുകാരന്റെ ചോദ്യം കേട്ട് താന്‍ ഞെട്ടിയെന്നും സ്‌കൂട്ടര്‍ നിര്‍ത്തി കൂടുതല്‍ ചോദിച്ചപ്പോള്‍ കുട്ടി പതറിയെന്നും അപര്‍ണ പറയുന്നു. പിന്നീട് അവനെ ഇറക്കിവിട്ടതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. ആ സംഭവം തന്നെ വലിയ തോതില്‍ ബാധിച്ചുവെന്നും അപര്‍ണ വ്യക്തമാക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന സമൂഹമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് യുവതി വിശദീകരിക്കുന്നു.

വീഡിയോ കാണാം