നിസാമുദ്ദീനില്‍ നിന്ന് കൊറോണ ബാധിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഗുരുതര ഭാഷാപ്പിഴവ്; ഖേദം പ്രകടിപ്പിച്ച് 24 ന്യൂസ് ചാനല്‍

നിസാമുദ്ദീനില് നടന്ന തബ്ലീഗ് ജമാഅത്തില് പങ്കെടുത്ത മലയാളിക്ക് കൊറോണ ബാധിച്ചുവെന്ന വാര്ത്ത നല്കിയപ്പോള് വന്ന ഭാഷാപ്പിഴവിന് ഖേദം പ്രകടിപ്പിച്ച് 24 ന്യൂസ് ചാനല്.
 | 
നിസാമുദ്ദീനില്‍ നിന്ന് കൊറോണ ബാധിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഗുരുതര ഭാഷാപ്പിഴവ്; ഖേദം പ്രകടിപ്പിച്ച് 24 ന്യൂസ് ചാനല്‍

കൊച്ചി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത മലയാളിക്ക് കൊറോണ ബാധിച്ചുവെന്ന വാര്‍ത്ത നല്‍കിയപ്പോള്‍ വന്ന ഭാഷാപ്പിഴവിന് ഖേദം പ്രകടിപ്പിച്ച് 24 ന്യൂസ് ചാനല്‍. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് നല്‍കിയ ബ്രേക്കിംഗ് ന്യൂസില്‍ ഗുരുതര പിഴവ് കടന്നുകൂടിയത് ചാനല്‍ ഉടനടി തിരിച്ചറിയുകയും അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ വിശദീകരണവും ഖേദപ്രകടനവുമായി രംഗത്തെത്തിയത്. മതസഹിഷ്ണുതയില്‍ ഊന്നിയ മതേതരത്വമാണ് ചാനലിന്റെ നിലപാടെന്നും ഇത്തരത്തിലുള്ള വീഴ്ചകള്‍ ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഖേദപ്രകടനം നടത്തിക്കൊണ്ട് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

വീഡിയോ

ഞങ്ങൾ മതേതരത്വ മൂല്യങ്ങളിൽ ഉറച്ചു നിന്നാണ് പ്രവർത്തിക്കുന്നത്. അബദ്ധത്തിൽ ഉണ്ടായ ഭാഷാപ്രയോഗം നിരവധി പേർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നു

Posted by 24 News on Thursday, April 2, 2020