പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 41 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പൂജപ്പുര സെന്ട്രല് ജയിലിലെ 41 തടവുകാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
 | 
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 41 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 41 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ജയില്‍ ഉദ്യോഗസ്ഥനും രോഗമുണ്ട്. 50 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 59 തടവുകാര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു.

ആന്റിജന്‍ പരിശോധനയാണ് ഇവരില്‍ നടത്തിയത്. നേരത്തേ ഒരു തടവുകാരന് രോഗം കണ്ടെത്തിയതോടെയാണ് തടവുകാര്‍ക്ക് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ജയിലിലെ കൂടുതല്‍ തടവുകാര്‍ക്ക് രോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധന സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു.