തൊടുപുഴയില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദ്ദനം; പിതാവിന്റെ സഹോദരന്‍ പിടിയില്‍

തൊടുപുഴയില് അഞ്ചു വയസുകാരന് ക്രൂരമര്ദ്ദനമേറ്റു.
 | 
തൊടുപുഴയില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദ്ദനം; പിതാവിന്റെ സഹോദരന്‍ പിടിയില്‍

തൊടുപുഴ: തൊടുപുഴയില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റു. ഉണ്ടപ്ലാവില്‍ താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. തലയോട്ടില്‍ പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായതായാണ് വിവരം.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. മര്‍ദ്ദനമേറ്റ കുട്ടിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതോടെ ഇന്ന് രാവിലെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്ന കുടുംബം മരപ്പണിക്കായി എത്തിയതാണ്.

കേസില്‍ പ്രതിയായ പിതാവിന്റെ സഹോദരന്‍ കുടുംബത്തിന് ഒപ്പമല്ല താമസിക്കുന്നത്. എന്നാല്‍ ഇയാള്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.