ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു; ചികിത്സ കിട്ടാതെ 70കാരി മരിച്ചു

മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയ ആംബുലന്സ് അതിര്ത്തിയില് കര്ണാടക പോലീസ് തടഞ്ഞതിനെത്തുടര്ന്ന് രോഗി മരിച്ചു.
 | 
ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു; ചികിത്സ കിട്ടാതെ 70കാരി മരിച്ചു

മഞ്ചേശ്വരം: മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിനി ഫാത്തിമ (പാത്തുഞ്ഞി) ആണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് നിന്ന് പാത്തുഞ്ഞിയെ ആംബുലന്‍സില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മഞ്ചേശ്വരം ഉദ്യോവറില്‍ മകളുടെ വീട്ടില്‍ താമസിക്കുകയായിയിരുന്നു ഇവര്‍.

തലപ്പാടി അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞു. തുടര്‍ന്ന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കാസര്‍കോട് ആശുപത്രിയിലും എത്തിച്ചു. തിരിച്ച് വീട്ടിലെത്തിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലേക്ക് വെറും 15 മിനിറ്റ് മാത്രം യാത്ര ശേഷിക്കെയാണ് പോലീസ് തടഞ്ഞത്.

കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ തടയുന്നതിന് കണ്ണൂര്‍ മാക്കൂട്ടത്ത് കര്‍ണാടക അതിര്‍ത്തിയില്‍ റോഡില്‍ മണ്ണിട്ടത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതുവഴി ഗതാഗതം അനുവദിക്കില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.