സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേര്ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ 4 പേര്‍ക്കും ആലപ്പുഴയില്‍ 2 പേര്‍ക്കും കാസര്‍കോട്, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഇതോടെ സംസ്ഥാനത്ത് 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 259 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യമൊട്ടാകെ രോഗബാധിതരുടെ എണ്ണം 5000 കടന്നു.