കസ്റ്റഡിയിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു

കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ പോലീസ് വിട്ടയച്ചു. മഹാരാജാസ് കോളജിലെ വിദ്യാര്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചുവെന്നാണ് വിവരം. അഭിമന്യു കൊല്ലപ്പെട്ട കേസില് പാര്ട്ടിയുടെ വിശദീകരണം നല്കുന്ന പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
 | 
കസ്റ്റഡിയിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു

കൊച്ചി: കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ പോലീസ് വിട്ടയച്ചു. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചുവെന്നാണ് വിവരം. അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിയുടെ വിശദീകരണം നല്‍കുന്ന പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാരും പിടിയിലായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത വന്‍ പോലീസ് സന്നാഹവുമായി എത്തിയായിരുന്നു പോലീസ് നടപടി.