അഭിമന്യു വധക്കേസ്; അന്വേഷണം ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകയിലേക്ക്

മഹരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില് അന്വേഷണം ക്യാംപസ് ഫ്രണ്ട് പ്രവര്ത്തകയിലേക്കെന്ന് സൂചന. മഹാരാജാസ് കോളജ് വിദ്യാര്ഥിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്ത്തകയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കൊലപാതകത്തിലുള്ള പ്രവര്ത്തകയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില് കൂടുതല് അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.
 | 

അഭിമന്യു വധക്കേസ്; അന്വേഷണം ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകയിലേക്ക്

കൊച്ചി: മഹരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകയിലേക്കെന്ന് സൂചന. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കൊലപാതകത്തിലുള്ള പ്രവര്‍ത്തകയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശിയായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയ്ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത കൈവന്നതോടെ അന്വേഷണം എസ്.ഡി.പി.ഐ ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്നത് നാല് പേരാണ് എന്നാണ് പ്രാഥമിക വിവരം.

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളെ പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ പിടിയിലായവരില്‍ എത്ര പേര്‍ ചേര്‍ന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. കൊലപാതകത്തിന് മുന്‍പും ശേഷവും മുഹമ്മദിനെ ഫോണില്‍ വിളിച്ചെന്ന് കണ്ടെത്തിയ തൃശൂര്‍ സ്വദേശിയായ മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്നത് വ്യക്തമല്ല.