അഭിമന്യു വധം; കൊലപാതക സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി പോലീസ് പിടിയില്‍

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള് കൂടി പിടിയില്. കൊലപാതക സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്ന സനീഷാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള് അഭിമന്യു കൊല്ലപ്പെടുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതായിട്ടാണ് പോലീസ് നല്കുന്ന സൂചനകള്.
 | 
അഭിമന്യു വധം; കൊലപാതക സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി പോലീസ് പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. കൊലപാതക സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്ന സനീഷാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ അഭിമന്യു കൊല്ലപ്പെടുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതായിട്ടാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

പള്ളുരുത്തി സ്വദേശിയായ സനീഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ക്ക് ഒന്നാം പ്രതി മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പിന്നീട് കോടതിയില്‍ ഹാജരാക്കും. ജൂലൈ മാസം ഒന്നാം തിയതിയാണ് മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.