പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

പാലത്തായി പീഡനക്കേസില് പ്രതിക്ക് ജാമ്യം.
 | 
പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം. അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി 2 ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്. കുറ്റപത്രത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പെടുത്തിയിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമേ ചുമത്തിയിരുന്നുള്ളു.

ഇതേത്തുടര്‍ന്നാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെയായിരുന്നു കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. കോടതിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞതിനാല്‍ കോടതി അടച്ചിട്ടതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.