ദിലീപ് നല്‍കിയത് 11 ഹര്‍ജികള്‍; വിചാരണ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സര്‍ക്കാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് വിചാരണ നടപടിക്രമങ്ങള് വൈകിപ്പിക്കാന് മനപൂര്വ്വം വൈകിപ്പിക്കുന്നവെന്ന് സര്ക്കാര്. സര്ക്കാര് ഹൈക്കോടതിയില് സമര്പ്പിച്ച സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് നല്കിയ ഹര്ജിയെ എതിര്ത്തുകൊണ്ടായിരുന്നു സത്യാവാങ് മൂലം.
 | 

ദിലീപ് നല്‍കിയത് 11 ഹര്‍ജികള്‍; വിചാരണ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സര്‍ക്കാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നവെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടായിരുന്നു സത്യാവാങ് മൂലം.

കൃത്യമായി തെളിവുകളുടെ സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ വിചാരണ നടപടി വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അന്വേഷണം കൃത്യമായ ദിശയിലാണ്. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ദിലീപ് ആവശ്യപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ നല്‍കി കഴിഞ്ഞിട്ടും ഹര്‍ജികളുമായി എത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. വിചാരണ യാതൊരു കാരണവശാലും നീട്ടിവെക്കാന്‍ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.