പോലീസിലെ ദാസ്യപ്പണി വിവാദം; സുധേഷ് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി

പോലീസിലെ ദാസ്യപ്പണി വിവാദത്തില് എഡിജിപി സുധേഷ് കുമാറിന് സ്ഥാനചലനം. ബറ്റാലിയന് എഡിജിപി സ്ഥാനത്തു നിന്നാണ് സുധേഷ് കുമാറിനെ മാറ്റിയത്. പോലീസ് ആസ്ഥാനത്ത് എത്താന് സുധേഷ് കുമാറിന് നിര്ദേശം നല്കി. ആനന്ദകൃഷ്ണനാണ് പുതിയ ബറ്റാലിയന് എഡിജിപി. സുധേഷ് കുമാറിന് പുതിയ ചുമതല നല്കിയിട്ടില്ല.
 | 

പോലീസിലെ ദാസ്യപ്പണി വിവാദം; സുധേഷ് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ എഡിജിപി സുധേഷ് കുമാറിന് സ്ഥാനചലനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തു നിന്നാണ് സുധേഷ് കുമാറിനെ മാറ്റിയത്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സുധേഷ് കുമാറിന് നിര്‍ദേശം നല്‍കി. ആനന്ദകൃഷ്ണനാണ് പുതിയ ബറ്റാലിയന്‍ എഡിജിപി. സുധേഷ് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.

സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്‍ തലവനായിരുന്ന സുധേഷ് കുമാര്‍ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണിയെടുപ്പിക്കുന്നതായി പോലീസുകാര്‍ അറിയിച്ചിരുന്നു. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതിയെത്തുടര്‍ന്നാണ് വെളിപ്പെടുത്തലുകളുണ്ടായത്. ക്യാംപ് ഫോളോവേഴ്‌സിനെക്കൊണ്ട് എഡിജിപി വീട്ടില്‍ അടിമപ്പണിയെടുപ്പിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഇയാള്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായും കണ്ടെത്തി. ഭാര്യയും മകളും ഔദ്യോഗിക വാഹനം സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് വ്യക്തമായിരുന്നു. സുധേഷ് കുമാര്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.